നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനി സുനന്ദയും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ട. പരവൂര്‍ കോങ്ങാല്‍ സ്വദേശിനി സുനന്ദ മണിരാജനെയാണ് (63) നേപ്പാളില്‍ കാണാതായത്. 27 വര്‍ഷമായി ലണ്ടനില്‍ സ്ഥിരതാമസമാണ് സുനന്ദയും കുടുംബവും കൈലാസ യാത്രയുടെ ഭാഗാമായാണ് നേപ്പാളില്‍ എത്തിയത്.
ഓഗസ്റ്റ് 25ന് ഉച്ചയ്ക്ക് മുമ്പാണ് സുനന്ദയുമായി കുടുംബത്തിന് അവസാനമായി വാട്‌സാപ്പിലൂടെ ബന്ധപ്പെടാന്‍ കഴിഞ്ഞത്. അതിര്‍ത്തി കടക്കാനായി കാത്തുനില്‍ക്കുകയാണെന്നായിരുന്നു കുടുംബത്തെ അറിയിച്ചത്. പിന്നീട് ഇവരെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. റേഞ്ച് പ്രശ്‌നം മൂലമാണ് സുനന്ദ ബന്ധപ്പെടാതിരുന്നതെന്നാണ് കുടുംബം കരുതിയത്. പിന്നീടായിരുന്നു ദുരന്തവാര്‍ത്ത അറിഞ്ഞത്. പാലം കടക്കാനായി നിന്നപ്പോള്‍ മിന്നല്‍ പ്രളയമുണ്ടായെന്നും സംഘത്തെ മുഴുവന്‍ കാണാതായെന്നുമാണ് ട്രാവല്‍ ഏജന്റ് അറിയിച്ചതെന്നും കുടുംബം പറയുന്നു. അവസാനമായി ലഭിച്ച വിവരമനുസരിച്ച് അതിര്‍ത്തിയിലെ റസുവഗാധി മേഖലയിലായിരുന്നു ഇവര്‍. നേപ്പാള്‍ അധികൃതരുടെ കാണാതായവരുടെ പട്ടികയിലും സുനന്ദയുടെ പേര് ഉള്‍പ്പെട്ടിട്ടുണ്ട്.

