സിനിമാ തിയേറ്ററുകളിലെ ഭക്ഷണങ്ങള്‍ക്ക് അമിത വില: ഇടപെടുന്നതില്‍ പരിമിതികളുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്

സംസ്ഥാനത്ത് സിനിമാ തിയേറ്ററുകളിലെ ഭക്ഷണ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നതില്‍ ഇടപെടുന്നതിന് പരിമിതികളുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്. കാലങ്ങളായി നിലനില്‍ക്കുന്ന പ്രശ്മാണ് ഇതെന്നും, കുപ്പിവെള്ളത്തിന് അമിത വില ഈടാക്കുന്നത് ഗീരവമുള്ള കാര്യമാണെന്നും അദ്ദേഹം പ്രതികരിച്ചു.

‘പായ്ക്കറ്റില്‍ ഇടാതെയാണ് നിലവില്‍ പോപ്കോണ്‍ വില്‍ക്കുന്നത്. പായ്ക്കറ്റിലാണെങ്കില്‍ അതിന്റെ തൂക്കവും എംആര്‍പിയും പരിശോധിക്കാന്‍ കഴിയും. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ എന്നും അതില്‍ പറഞ്ഞിരിക്കുന്ന വിലയിലാണോ വില്‍ക്കുന്നതെന്നുമാണ് ഇപ്പോള്‍ വകുപ്പ് പരിശോധിക്കുന്നത്. അതില്‍ കൂടുതല്‍ വിലയ്ക്ക് വിറ്റാല്‍ നടപടി സ്വീകരിക്കും. പായ്ക്ക് ചെയ്ത ഉല്‍പ്പനങ്ങള്‍ പായ്ക്കറ്റില്‍ പറഞ്ഞിരിക്കുന്ന എംആര്‍പിയിലാണോ വില്‍ക്കുന്നതെന്ന് ഉറപ്പാക്കും.പുറത്തുനിന്നുള്ള വെള്ളം തിയേറ്ററുകളില്‍ അനുവദിക്കാത്തത് ഉപഭോക്താക്കളുടെ അവകാശം ഹനിക്കുന്നതും ഒപ്പം മനുഷ്യാവകാശ ലംഘനവുമാണ്. വീട്ടില്‍നിന്നു കൊണ്ടുവരുന്ന വെള്ളം കുടിക്കേണ്ട തരത്തില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരുണ്ടാകും. അവര്‍ക്ക് വെള്ളം കൊണ്ടുവരുന്നത് അനുവദിക്കാതിരിക്കുന്നത് ശരിയല്ല. അത് അനുവദിക്കുകയും കുപ്പിവെള്ളത്തിന് അമിത വില ഈടാക്കുന്നത് ഒഴിവാക്കുകയും വേണം. പരീക്ഷാഹാളുകളിലും വിമാനത്താവളത്തിലും വരെ കുടിവെള്ളം അനുവദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.