ബിജെപി കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ രാജിവച്ചു

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ ഒദ്യോഗിക സ്ഥാനം രാജിവെച്ചു. ഒരു സീറ്റിന്റെ മാത്രം ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയ ബി.ജെ.പിക്ക് ശ്രീലേഖയുടെ രാജി തിരിച്ചടിയായിരിക്കുകയാണ്.

ശാസ്തമംഗലം വാര്‍ഡില്‍നിന്നാണ് ശ്രീലേഖ കൗണ്‍സിലറായി മത്സരിച്ച് ജയിച്ചത്. മേയര്‍ സ്ഥാനം നല്‍കാത്തതിലുള്ള അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ് സൂചന. എന്നാല്‍, വ്യക്തിപരമായ കാരണങ്ങളാലാണ് രാജി എന്നാണ് ശ്രീലേഖ നല്‍കുന്ന വിശദീകരണം.