കുവൈത്തില്‍നിന്നും 2739 പ്രവാസികളെ നാടുകടത്തി

കുവൈത്ത് സിറ്റി: കുവൈത്തില്‍ അനധികൃതമായി താമസിച്ചതിന് പിടിയിലായ 2739 പേരെ അധികൃതര്‍ നാടുകടത്തി. സെപ്റ്റംബര്‍ ഒന്ന് മുതല്‍ 17വരെയുള്ള കണക്കുകളാണിത്.
അനധികൃതമായി രാജ്യത്ത് താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന പ്രവാസികളെ കണ്ടെത്തുന്നതിനുള്ള വ്യാപക പരിശോധനയാണ് അധികൃതര്‍ നടത്തിവരുന്നത്. പിടിയിലാകുന്നവര്‍ക്ക് എതിരെ നടപടികള്‍ വേഗത്തിലാക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരുന്നു.
രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിനുള്ള പ്രത്യേക കേന്ദ്രങ്ങളും സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. നാടുകടത്തപ്പെട്ട പ്രവാസികളുടെ രാജ്യം തിരിച്ചുള്ള കണക്ക് സര്‍ക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.