ന്യൂഡല്ഹി: രാജ്യ തലസ്ഥാനത്ത് ഡങ്കിപ്പനി പടരുന്നതായി റിപ്പോര്ട്ട്. കഴിഞ്ഞ തിങ്കളാഴ്ച മാത്രം ഡല്ഹിയില് മൂന്നുപേര് ഡങ്കിപ്പനി ബാധിച്ച് മരിച്ചു. ഇതോടെ ഡല്ഹിയില് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ഒമ്പതായി. 1171 പേര്ക്ക് രോഗം ബാധിച്ചതായാണ് കണക്ക്.
ഡങ്കിപ്പനി ബാധിച്ചവരുടെ രക്തസമ്മര്ദ്ദം ഗണ്യമായതോതില് കുറയുന്നതായി റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നു. കൂടാതെ ഇത്തരക്കാരില് കരള് തകരാറിലാകുന്നതും ശ്രദ്ധയില്പ്പെട്ടതായി ഐ.എല്.ബി.എസ് വൈസ് ചാന്സലര് ഡോ. സറിന് പറഞ്ഞു.

