കേന്ദ്രമന്ത്രി അമിത്ഷാ-ദിക്ഷിണ മേഖലാ മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ച ഈ മാസം

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി അമിത്ഷായും ദക്ഷിണ മേഖലാ മുഖ്യമന്ത്രിമാരുമായുള്ള യോഗം തിരുപ്പതിയില്‍ ഈ മാസം 14ന് നടക്കും. ആന്ധ്രപ്രദേശ്, കേരളം, തമിഴ്‌നാട്, തെലുങ്കാന, കര്‍ണാടക, എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരും പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളിലെ ലഫ്റ്റനന്റ് ഗവര്‍ണര്‍മാരും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററും യോഗത്തില്‍ പങ്കെടുക്കും.
കഴിഞ്ഞ മാര്‍ച്ചില്‍ നടക്കേണ്ട യോഗമാണ് വിവിധ കാരണങ്ങള്‍മൂലം നീണ്ടുപോയത്. വിവിധ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളടക്കം യോഗത്തില്‍ ചര്‍ച്ചയാകും. സംസ്ഥാനങ്ങള്‍ സംയുക്തമായി നടത്തുന്ന പദ്ധതികളും, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്നുള്ള പദ്ധതികളും യോഗത്തില്‍ ചര്‍ച്ചചെയ്യും.