മുഖ്യമന്ത്രി ആയതിന് ശേഷം അമ്മയെ നേരില്‍ സന്ദര്‍ശിച്ച് യോഗി ആദിത്യനാഥ്: കാല്‍ തൊട്ട് അനുഗ്രഹം വാങ്ങി

ലക്‌നൗ: മുഖ്യമന്ത്രി ആയതിന് ശേഷം ആദ്യമായി അമ്മയെ നേരില്‍ സന്ദര്‍ശിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അമ്മ സാവിത്രി ദേവിയുടെ കാല്‍തൊട്ട് വന്ദിക്കുന്ന ചിത്രത്തിനൊപ്പം അമ്മ എന്ന് കുറിച്ച് കൂടിക്കാഴ്ചയുടെ സന്തോഷം അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചു.

മുഖ്യമന്ത്രി ആകുന്നതിന് മുമ്പ് 2017ല്‍ തിരഞ്ഞെടുപ്പ് കാലത്താണ് യോഗി ആദിത്യനാഥ് അവസാനമായി തന്റെ അമ്മയെ കണ്ടത്. പിന്നീട് 2020ല്‍ അദ്ദേഹത്തിന്റെ പിതാവ് ആനന്ദ് സിങ് ബിസ്തയുടെ സംസ്‌കാര ചടങ്ങിലും യോഗി പങ്കെടുത്തിരുന്നില്ല. കോവിഡ് മഹാമാരിയുടെ സമയം ആയതിനാല്‍ മുഴുവന്‍ സമയവും തന്റെ സംസ്ഥാനത്തിലെ 23 കോടി ജനങ്ങള്‍ക്കൊപ്പം ചിലവഴിക്കാനാണ് തന്റെ തീരുമാനമെന്ന് അന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.