നാരങ്ങ നീര് ഭക്ഷണങ്ങളിൽ ഒഴിക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ?

നാരങ്ങ നീര് ഭക്ഷണങ്ങളിൽ ഒഴിക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ?
റെസ്റ്റോറന്റുകളിൽ പോകുമ്പോൾ നോൺവെജ്ജ് വിഭവങ്ങൾക്കു പുറമെ പ്ലേറ്റിൽ സവോളയ്ക്കൊപ്പം ഒരു കഷ്ണം നാരങ്ങയും തരാറുണ്ട്. നമ്മൾ അത് ഭക്ഷണത്തിന് മുകളിൽ പിഴിഞ്ഞു കഴിക്കാറുമുണ്ട്. ഇതിനു പിന്നിൽ ഒരു ശാസ്ത്രീയ വശമുള്ളതായി വിദക്തർ പറയുന്നു. വിഭവങ്ങളുടെ ഫ്ലേവർ കൂട്ടാനും രുചി ബാലൻസ്ഡ് ആകാനും നാരങ്ങ ചേർക്കുന്നത് നല്ലതാണ്. എന്നാൽ രുചിക്ക് വേണ്ടി മാത്രമല്ല, നോൺവെജ് വിഭവങ്ങൾ ദഹിക്കാൻ പാടുള്ളതുകൊണ്ട് ദഹനം മെച്ചപ്പെടുത്താനും നാരങ്ങാ നീര് സഹായിക്കും. ദഹന എൻസൈമുകളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയും പോഷകങ്ങളുടെ ആഗിരണം വേഗത്തിലാക്കുകയും, നാരങ്ങാനീരിന്റെ അസിഡിറ്റി ആമാശയത്തിലെ ആസിഡിനെ സന്തുലിതമാക്കാനും, ഭക്ഷണത്തോടൊപ്പം കഴിക്കുമ്പോൾ ദഹനക്കേട്, വയറു വീർക്കൽ എന്നിവ കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ നാരങ്ങയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്താനും ക്ഷീണം കുറക്കുന്നതിനും, നിർജ്ജലീകരണം തടയാനും സഹായിക്കുന്നതായി വിദക്തർ സൂചിപ്പിക്കുന്നു.