തിരുവനന്തപുരം ജില്ലയിൽ 2025-ലെ ഓണത്തോടനുബന്ധിച്ച് സ്പിരിറ്റ് കടത്ത്, വ്യാജമദ്യത്തിന്റെ ഉല്പ്പാദനം, കടത്ത്, വില്പന, മയക്കുമരുന്നുകളുടെ കടത്ത്, വില്പന, ഉല്പാദനം എന്നിവ തടയുന്നതിന് എക്സൈസ് എൻഫോഴ്സ്സ്മെന്റ് പ്രവർത്തനം ശക്തമാക്കും. ആഗസ്റ്റ് 4 മുതൽ സെപ്റ്റംബർ 10 വരെ സ്പെഷ്യൽ ഡ്രൈവ് നടത്തും. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും ജില്ലാ ആസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. ബാർ ഹോട്ടലുകൾ, ബിയർ ആൻഡ് വൈൻ പാർലറുകൾ, ആയുർവേദ വൈദ്യശാലകൾ, കള്ളുഷാപ്പുകൾ തുടങ്ങിയ ലൈസൻസ് സ്ഥാപനങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ജില്ലയിൽ രണ്ടു മേഖലകളാക്കി തിരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന സൈട്രക്കിങ് ഫോഴ്സ് യൂണിറ്റുകൾ ക്രമീകരിച്ചിട്ടുണ്ട്. അതിർത്തികളിൽ കൂടിയുള്ള സ്പിരിറ്റ്, വ്യാജമദ്യം, മയക്കുമരുന്ന് കടത്ത് തടയുന്നതിന് ചെക്ക് പോസ്റ്റുകളിൽ വാഹന പരിശോധനയും ബോർഡർ പട്രോളിംഗും കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
ഇതു സംബന്ധിച്ച വിവരങ്ങൾ കൺട്രോൾ റൂമുകളിലും ഉദ്യോഗസ്ഥരേയും അറിയിക്കാം. വിവരങ്ങൾ നല്കുന്നവരുടെ പേരു വിവരം രഹസ്യമായി സൂക്ഷിക്കും.

