തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ നടന്‍ വിജയുടെ പാര്‍ട്ടിയായ ടി.വി.കെയുടെ അപ്രതീക്ഷിത വിജയത്തിന് പിന്നാലെ രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങി നടി തൃഷ. നടന്‍ വിജയ് മത്സരിച്ച രണ്ട് സീറ്റുകളിലും വിജയിച്ച സാഹചര്യത്തില്‍ അദ്ദേഹം രാജിവയ്ക്കുന്ന ഏതെങ്കിലും ഒരു മണ്ഡലത്തില്‍ നിന്നും തൃഷ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
107 സീറ്റുകളാണ് കന്നിയങ്കത്തില്‍തന്നെ ടി.വി.കെ സ്വന്തമാക്കിയത്. ഇതോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറാനും ടി.വികെയ്ക്ക് സാധിച്ചു. പെരമ്പൂരിലും ട്രിച്ചി ഈസ്റ്റിലുമാണ് നടന്‍ വിജയ് ജനവിധി തേടിയത്. ഈ സാഹചര്യത്തില്‍ 14 ദിവസത്തിനകം ഏതെങ്കിലും ഒരു സീറ്റിലെ എംഎല്‍എ സ്ഥാനം വിജയ് രാജിവെയ്ക്കണം. ഇത്തരത്തില്‍ രാജിവയ്ക്കുന്ന മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ തനിക്ക് പകരമായി വിജയ് ആരെ തിരഞ്ഞെടുക്കുമെന്ന ചര്‍ച്ചകളിലാണ് നടി തൃഷയുടെ പേര് ഉയര്‍ന്ന് കേള്‍ക്കുന്നത്

