ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ബംഗളൂരു വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ റണ്‍വേയിലിടിച്ചു. എയര്‍ ഇന്ത്യയുടെ AI2651 വിമാനമാനത്തിന്റെ വാല്‍ഭാഗമാണ് അപകടത്തില്‍പ്പെട്ടത്. എന്നാല്‍ വിമാനത്തിന്റെ നിയന്ത്രണം പുന:സ്ഥാപിക്കാന്‍ പൈലറ്റിന് കഴിഞ്ഞതിനാല്‍ ദുരന്തം ഒഴിവാകുകയായിരുന്നു. വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി.
സംഭവത്തെത്തുടര്‍ന്ന് വിശദമായ പരിശോധനകള്‍ക്കായി വിമാനം സര്‍വീസ് നിര്‍ത്തിവച്ചു. നിലവിലുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രകാരം വിശദമായ അന്വേഷണം നടത്തുമെന്നും എയര്‍ ഇന്ത്യ കൂട്ടിച്ചേര്‍ത്തു.

