നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രി ആയിരുന്ന പിണറായി വിജയന് എതിരെ പ്രതിഷേധിച്ചവരെ മര്‍ദിച്ച കേസില്‍ 5 പേര്‍ക്ക് സസ്പെന്ഷന്. പിണറായി വിജയന്റെ ഗണ്മാന് അനില്‍ കുമാര്‍ ഉള്‍പ്പടെ അഞ്ച് പേരെയാണ് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തത്.
കഴിഞ്ഞ 25 വര്‍ഷമായി പിണറായി വിജയന്റെ ഗണ്‍മാനാണ് അനില്‍. അകമ്പടി സേനയിലെ അംഗങ്ങളായിരുന്ന സന്ദീപ്, അരുണ്‍, വിപിന്‍, ഷൈജു എന്നിവരാണ് സസ്പെന്‍ഷനിലായ മറ്റുള്ളവര്‍.

