തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായി അധികാരത്തില്‍ തുടര്‍ന്നു എന്ന റെക്കോര്‍ഡ് സ്വന്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. തുടര്‍ച്ചയായി 4397 ദിവസം (12 വര്‍ഷം 14 ദിവസം) നരേന്ദ്ര മോദി പൂര്‍ത്തിയാക്കി. ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ റെക്കോര്‍ഡാണ് മോദി മറികടക്കുന്നത്.
2014 മേയ് 26 നാണ് മോദി പ്രധാനമന്ത്രിയായത്. പിന്നീട് 2019 മേയ് 30നും 2024 ജൂണ്‍ 9നും സത്യപ്രതിജ്ഞ ചെയ്തു. നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ജീവിതത്തിലെ പ്രധാന നേട്ടങ്ങളിലൊന്നാണിത്.

