സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഒരുക്കിയ പ്രിയദര്‍ശിനി പദ്ധതിയുടെ ആദ്യ ദിനത്തില്‍തന്നെ കനത്ത നഷ്ടം നേരിട്ട് സ്വകാര്യ ബസ്സുകള്‍. പദ്ധതിയുടെ ആദ്യ ദിനം ഇന്ധനത്തിന് ചിലവായ പണം പോലും തിരികെ പിടിക്കാന്‍ സ്വകാര്യ ബസുകള്‍ക്ക് കഴിഞ്ഞില്ലെന്നാണ് ആക്ഷേപം.
പല ബസുകളിലെയും ജീവനക്കാര്‍ക്ക് പ്രസ്തുത ദിനത്തിലെ കൂലി പോലും മുഴുവനായും ലഭിച്ചിട്ടില്ല. ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് യോഗം ഇന്ന് നടക്കുന്നതോടെ സ്വകാര്യ ബസുകള്‍ക്കുണ്ടായ നഷ്ടം എത്രയെന്ന് കൃത്യമായി അറിയാം. ഈ സാഹചര്യത്തില്‍ സര്‍വ്വീസ് നിര്‍ത്തിവച്ച് സമരത്തിലേയ്ക്ക് നീങ്ങുന്ന കാര്യവും സ്വകാര്യ ബസുകളുടെ പരിഗണനയിലാണ്.

