തൃശൂരില്‍ ഷിഗെല്ല ബാധിച്ച് രോഗി മരിച്ച സംഭവത്തില്‍ പരാതിയുമായി ബന്ധുക്കള്‍. കൊടകര ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 43കാരന്‍ മരിച്ച സംഭവത്തിലാണ് ആശുപത്രിക്ക് എതിരെ ബന്ധുക്കള്‍ രംഗത്തെത്തിയത്. മരണകാരണം ഷിഗെല്ല ആണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചില്ലെന്നും ഷിഗെല്ലയാണ് കാരണമെന്ന് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ബന്ധുക്കള്‍ പറയുന്നു.
43കാരന്റെ മരണത്തിന് പിന്നാലെ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ഇത് സംബന്ധിച്ച ബന്ധുക്കളുടെ പരാതിയില്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നാലെ നടത്തിയ പോസ്റ്റ്മാര്‍ട്ടത്തിലാണ് മരണകാരണം ഷിഗെല്ലയാണെന്ന് കണ്ടെത്തിയത്. എന്നാല്‍ രോഗത്തിന്റെ ഉറവിടം സംബന്ധിച്ച് ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

