ബിജെപി നേതാവാകണമെങ്കില്‍ ക്ലാസ്സില്‍ പങ്കെടുക്കണമെന്ന് നേതൃത്വം. ക്ലാസ്സില്‍ പങ്കെടുക്കുക മാത്രമല്ല, പരീക്ഷയില്‍ പാസ്സാവുകയും വേണം. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നേതൃത്വം കര്‍ശന ഉപാധികള്‍ മുന്നോട്ടുവയ്ക്കുന്നത്.
ഇതുവഴി സംഘടനയെക്കുറിച്ച് വ്യക്തമായ ബോധ്യമുള്ള നേതൃനിരയെ വളര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ഇതിനായി പ്രത്യേക ക്യാമ്പും തുടര്‍ന്ന് ക്ലാസ്സും പരീക്ഷയും സംഘടിപ്പിക്കും. മണ്ഡലങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരിക്കും ക്യാമ്പ്. പ്രശിക്ഷണ്‍ ശിബിരം എന്ന് പേരിട്ടിരിക്കുന്ന ഈ ക്യാമ്പില്‍ ബൂത്ത് അടിസ്ഥാനത്തിലുള്ള നേതാക്കള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

