മ്യാന്മറില് ബോട്ട് മുങ്ങി 500ല്‍ അധികം പേര് മരിച്ചു. മരിച്ചവര്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളാണെന്നാണ് വിവരം. അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച രണ്ട് ബോട്ടുകളാണ് അപകടത്തില്‍പ്പെട്ടതെന്ന് യുഎന്‍ അധികൃതര്‍ വ്യക്തമാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അപകടം നടന്നത് ജൂണ്‍ അവസാനമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മ്യാന്മറിലെ റാഖേം സംസ്ഥാനത്ത് നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടവര്‍ എന്നും റിപ്പോര്‍ട്ടുണ്ട്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചന. മലേഷ്യയിലേക്കോ ഇന്‍ഡോനേഷ്യയിലേക്കോ തായ്ലന്‍ഡിലേക്കോ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ തേടി പുറപ്പെട്ടവരാണ് അപകടത്തില്‍പ്പെട്ടത്.

