ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്ച്ചയ്ക്കെതിരായുള്ള സമരത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്ത് പോലീസ്. ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധത്തില്‍ രാഹുലിന് പുറമെ പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേ, എംപിമാരായ ഷാഫി പറമ്പില്‍, കെസി വേണുഗോപാല്‍ എന്നിവരെയടക്കം സമര വേദിയില്‍ നിന്നും പൊലീസ് അറസ്റ്റുചെയ്തു.
കേരള മുഖ്യമന്ത്രി വി.ഡി. സതീശന്, കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ എന്നിവരുള്‍പ്പെടെയുള്ള പ്രമുഖ പ്രതിപക്ഷ നേതാക്കള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. രാഹുല്‍ ഗാന്ധിയാണ് പ്രതിഷേധ മാര്‍ച്ചിന് നേതൃത്വം നല്‍കുന്നത്. പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും മുതിര്‍ന്ന നേതാക്കളെയും പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കിയതിനെ തുടര്‍ന്ന് പ്രദേശത്ത് വലിയ സംഘര്‍ഷ സാധ്യതയും ഉണ്ടായി. നിരവധി പ്രവര്‍ത്തകര്‍ക്ക് പോലീസിന്റെ മര്‍ദനമേറ്റു.

