അവയവദാനത്തില്‍ പങ്കാളിത്തമറിയിച്ച് വന്ദേഭാരത് എക്‌സ്പ്രസും: ഹൃദയവുമായി കുതിച്ചത് 250 കിലോമീറ്റര്‍

അവയവദാനത്തില്‍ പങ്കാളിയായി വന്ദേഭാരത് എക്‌സ്പ്രസും. സൂററ്റില്‍ നിന്നും അഹമ്മദാബാദിലേക്കുള്ള വന്ദേഭാരത് എക്‌സ്പ്രസാണ് രോഗിക്കായുള്ള ഹൃദയവുമായി കുതിച്ചത്. വെള്ളിയാഴ്ചയാണ് യു.എന്‍ മേത്ത കാര്‍ഡിയോളജി ഇന്‍സ്റ്റിറ്റ്യൂട്ട്&റിസര്‍ച്ച് സെന്ററിലെ രോഗിക്കുവേണ്ടി വന്ദേഭാരത് എക്‌സ്പ്രസില്‍ ഹൃദയം എത്തിച്ചത്. ഏകദേശം 250 കിലോമീറ്ററാണ് ഹൃദയവുമായി വന്ദേഭാരത് താണ്ടിയത്.

20901 മുംബൈ സെന്‍ട്രല്‍-ഗാന്ധിനഗര്‍ കാപ്പിറ്റല്‍ വന്ദേ ഭാരത് എക്‌സ്പ്രസാണ് ഹൃദയവുമായി കുതിച്ചത്. അവയവം വേഗത്തില്‍ എത്തിക്കാനും ശസ്ത്രക്രിയ കൃത്യസമയത്ത് ആരംഭിക്കാനുമായി അഹമ്മദാബാദ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആശുപത്രിയിലേക്ക് ഒരു പ്രത്യേക പാത ഒരുക്കിയാണ് മിഷന്‍ പൂര്‍ത്തിയാക്കിയത്.