സൊമാലിയന്‍ കൊള്ളക്കാര്‍ കപ്പലുകള്‍ റാഞ്ചി: ബന്ദികളില്‍ 22 ഇന്ത്യക്കാരും

സൊമാലിയന്‍ കടല്‍കൊള്ളക്കാര്‍ രണ്ട് ചരക്ക് കപ്പലുകള്‍ റാഞ്ചിയതായി റിപ്പോര്‍ട്ട്. യെമനില്‍ നിന്നും സൊമലിയയില്‍ നിന്നുമായി പുറപ്പെട്ട രണ്ട് കപ്പലുകളാണ് കൊള്ളക്കാര്‍ റാഞ്ചിയത്.

രണ്ട് കപ്പലുകളിലുമായി 22 ഇന്ത്യന്‍ നാവികര്‍ തടവിലുള്ളതായാണ് റിപ്പോര്‍ട്ട്. യെമന്‍ തീരത്തുനിന്നും തീരത്തുനിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലത്തില്‍ ഏദന്‍ കടലില്‍വെച്ച് എം.ടി സിബു 1 എന്ന കപ്പല്‍ കൊള്ളസംഘം റാഞ്ചുകയായിരുന്നു. ഈ കപ്പലില്‍ 16 ഇന്ത്യക്കാര്‍ ഉള്‍പ്പടെ 20 ജീവനക്കാര്‍ ഉണ്ടായിരുന്നു.

എംവി ടുലുഫ് എന്ന ചരക്കുകപ്പലാണ് പിടിയിലായ മറ്റൊരു കപ്പല്‍. സൊമാലിയയിലെ പുന്റാലാന്‍ഡ് തീരത്തുനിന്നുമാണ് കൊള്ളസംഘം കപ്പല്‍ റാഞ്ചിയത്. കപ്പലിലെ പത്ത് നാവികരില്‍ ആറുപേര്‍ ഇന്ത്യക്കാരാണ്. നാവികരുടെ മോചനത്തിനുള്ള ശ്രമങ്ങള്‍ അധികൃതര്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.