കാന്തപുരം എപി അബൂബക്കര് മുസ്ലിയാരുടെ വിവാദ സ്ത്രീവിരുദ്ധ പരാമര്ശത്തിന് എതിരെ പ്രതികരിക്കാതെ ലീഗ് മന്ത്രിമാര്. വിഷയത്തില് മാധ്യമ പ്രവര്ത്തകര് ചോദ്യമുന്നയിച്ചപ്പോള് മന്ത്രിമാരായ ഷംസുദ്ദീനും കെഎം ഷാജിയും ഒഴിഞ്ഞുമാറുകയായിരുന്നു.
പണ്ഡിതന്മാര് പറഞ്ഞതല്ലേ, അതിന് ഞാന് മറുപടി പറയുന്നില്ല. അതില് എന്റെ ഒരു കമന്റിന്റെ ആവശ്യമില്ല’ എന്നായിരുന്നു ഷംസുദ്ദീന് പറഞ്ഞത്. മുസ്ലിം കമ്മ്യൂണിറ്റിയില് നിരവധി ആളുകള് ഉണ്ട്. അവരോട് ചോദിച്ചാല് മതി. ‘കാന്തപുരത്തിന്റെ പ്രതികരണം സ്ത്രീ വിരുദ്ധമാണെന്ന് തോന്നുന്നില്ലേ’ എന്ന മാധ്യമപ്രവര്ത്തകന്റെ ചോദ്യത്തോട് അതിന് കമന്റ് ചെയ്യുന്നില്ല എന്നായിരുന്നു കെ എം ഷാജി പറഞ്ഞത്

