175 പുതിയ മദ്യശാലകള്‍കൂടി തുറക്കാന്‍ സര്‍ക്കാര്‍

കൊച്ചി: സംസ്ഥാനത്ത് പുതിയ 175 മദ്യവില്‍പ്പനശാലകള്‍ കൂടി ആരംഭിക്കുന്നത് പരിഗണനയിലെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ച ബെവ്‌കോയുടെ ശുപാര്‍ശ എക്‌സൈസ് വകുപ്പിന്റെ പരിഗണനയിലാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടം സംബന്ധിച്ച കോടതിയലക്ഷ്യ …

Read More

മുല്ലപ്പെരിയാര്‍ ബേബി ഡാം ബലപ്പെടുത്തണമെന്ന് കേരളത്തോട് കേന്ദ്രം

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ബേബി ഡാം ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേരളത്തിന് കേന്ദ്ര സര്‍ക്കാരിന്റെ കത്ത്. എര്‍ത്ത് ഡാം ബലപ്പെടുത്തണമെന്നും അപ്രോച്ച് റോഡ് അറ്റകുറ്റപ്പണി നടത്തണമെന്നും കത്തില്‍ നിര്‍ദ്ദേശിക്കുന്നു. തമിഴ്‌നാട് ഉന്നയിച്ച ആവശ്യങ്ങളാണ് കത്തിലൂടെ കേന്ദ്രം ഉന്നയിച്ചിരിക്കുന്നത്. തമിഴ്‌നാടിന്റെ ആവശ്യപ്രകാരം ബേബി ഡാമിന് സമീപത്തെ …

Read More

നടി കോഴിക്കോട് ശാരദ അന്തരിച്ചു

കോഴിക്കോട്: നടി കോഴിക്കോട് ശാരദ അന്തരിച്ചു. 75 വയസ്സായിരുന്നു. മെഡിക്കല്‍ കോളേജില്‍ മുന്‍ നേഴ്‌സിങ് അസിസ്റ്റന്റ് ആയിരുന്നു. 1979ല്‍ അങ്കക്കുറി എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഉത്സവപ്പിറ്റേന്ന്, കിളിച്ചുണ്ടന്‍ മാമ്പഴം, കുട്ടിസ്രാങ്ക് തുടങ്ങി എണ്‍പതോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

Read More

ഹൃദയപൂര്‍വ്വം ഡി.വൈ.എഫ്.ഐ: വിശപ്പുരഹിത നൂറുദിവസങ്ങള്‍

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന ഹൃദയപൂര്‍വ്വം എന്ന ഡി.വൈ.എഫ്.ഐയുടെ പദ്ധതി നൂറുദിവസം പിന്നിട്ടു. രണ്ടരലക്ഷം പൊതിച്ചോറുകള്‍ ഇതുവരെ ആശുപത്രിയില്‍ വിതരണം ചെയ്തതായാണ് കണക്ക്. യൂണിറ്റ് കമ്മറ്റികള്‍വഴി വീടുകളില്‍നിന്നും ശേഖരിക്കുന്ന പൊതിച്ചോറുകള്‍ മേഖലാ കമ്മറ്റികള്‍ ശേഖരിച്ച് …

Read More

കോവാക്‌സിന് ബ്രിട്ടന്റെ അംഗീകാരം

ന്യൂഡല്‍ഹി: ഇന്ത്യന്‍ നിര്‍മ്മിത കോവാക്‌സിന് ബ്രിട്ടന്റെ അനുമതി. ഈ മാസം 22 മുതല്‍ കോവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് രാജ്യത്ത് പ്രവേശന അനുമതി ലഭിച്ചു. വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് നിലപാടില്‍ മാറ്റംവരുത്താന്‍ ബ്രിട്ടണ്‍ തയ്യാറായിരിക്കുന്നത്. കോവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ …

Read More

സംസ്ഥാനത്ത് ബസ് മിനിമം ചാര്‍ജ് പത്ത് രൂപ ആയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് മിനിമം പത്ത് രൂപ ആയേക്കും. ബസ് ഉടമകളുടെ അസോസിയേഷനുകളുമായി ഗതാഗത മന്ത്രി നടത്തിയ ചര്‍ച്ചയില്‍ ചാര്‍ജ്ജ് വര്‍ധനവില്‍ അനുകൂല നിലപാട് ഉണ്ടായതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്കിലും വര്‍ധനവ് വേണമെന്ന ആവശ്യത്തോട് സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. …

Read More

ചൊവ്വാഴ്ച മുതല്‍ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ മഴകനക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം.  ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നവംബര്‍ 10 നും …

Read More

ചത്തീസ്ഗഢില്‍ സൈനികര്‍ തമ്മില്‍ വെടിവയ്പ്പ്: നാല് മരണം

ന്യൂഡല്‍ഹി: ചത്തീസ്ഗഢിലെ സുക്മയില്‍ സി.ആര്‍.പി.എഫ് ക്യാമ്പില്‍ സൈനികര്‍ തമ്മില്‍ വെടിവെയ്പ്പ്. നാല് ജവാന്മാര്‍ കൊല്ലപ്പെട്ടതായും മൂന്നുപേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്. വാക്കിതര്‍ക്കം വെടിവെയ്പ്പിലെത്തുകയായിരുന്നു. രണ്ട് സൈനികര്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ കൂടുതല്‍ സൈനികര്‍ ഇടപെടുകയായിരുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമായി തുടരുന്നതായും അന്വേഷണം ആരംഭിച്ചതായും സൈനിക …

Read More

എല്‍.കെ അദ്വാനിക്ക് 94-ാം പിറന്നാള്‍: ആശംസകളുമായി പ്രമുഖര്‍

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ എല്‍.കെ അദ്വാനിക്ക് 94-ാം പിറന്നാള്‍. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ബി.ജെ.പി നേതാക്കളും അദ്വാനിക്ക് ആശംസകള്‍ നേര്‍ന്നു. ബഹുമാനിതനായ അദ്വാനിജിക്ക് പിറന്നാള്‍ ആശംസകള്‍. അദ്ദേഹം ദീര്‍ഘകാലം ആയുരാരോഗ്യത്തോടെ ഇരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു. രാജ്യത്തെ ജനങ്ങളുടെ ശാക്തീകരണത്തിനും വിവിധ മേഖലകളിലെ …

Read More

മരയ്ക്കാര്‍ ഒ.ടി.ടിയ്ക്ക് പുറമെ തിയേറ്ററിലും പ്രദര്‍ശിപ്പിച്ചേക്കുമെന്ന് സൂചന

കൊച്ചി: മോഹന്‍ലാല്‍ ചിത്രം മരയ്ക്കാര്‍ ഒ.ടി.ടിയ്ക്ക് പുറമെ തിയേറ്ററിലും റിലീസ് ചെയ്‌തേക്കുമെന്ന് സൂചന. ആമസോണുമായി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ചര്‍ച്ച ചെയ്തതായാണ് സൂചന. ആമസോണ്‍ അനുവദിച്ചാല്‍ ചിത്രം ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള തിയേറ്ററുകളിലും മറ്റ് ചില തിയേറ്ററുകളിലും ചിത്രം പ്രദര്‍ശിപ്പിച്ചേക്കും. ഇത്തരത്തില്‍ …

Read More