Blog

മുല്ലപ്പെരിയാര്‍ ഡാം നാളെ രാവിലെ തുറക്കും

ഇടുക്കി: ആശങ്കകള്‍ നിലനില്‍ക്കെ മുല്ലപ്പെരിയാര്‍ ഡാം നാളെ രാവിലെ ഏഴുമണിക്ക് തുറക്കും. ഡാം തുറക്കുന്നകാര്യം തമിഴ്‌നാട് കേരളത്തെ ഔദ്യോഗികമായി അറിയിച്ചു. അണക്കെട്ടിലേയ്ക്കുള്ള നീരൊഴുക്ക് കുറയുകയും ജലനിരപ്പ് താഴുകയും ചെയ്താല്‍ മാത്രമേ ഡാം തുറക്കുന്ന കാര്യത്തില്‍ പുന:പരിശോധന ഉണ്ടാവുകയുള്ളു. എന്നാല്‍ ഡാമിന്റെ വൃഷ്ടി …

Read More

സംസ്ഥാനത്ത് 12 മണിക്കൂറിനുള്ളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചവരെ ശക്തമായ മഴയക്കും ഇടിമിന്നലിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടതായും അടുത്ത 12 മണിക്കൂറിനുള്ളില്‍ ശക്തമായ മഴലഭിക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അറബിക്കടലില്‍ കേരള തീരം മുതല്‍ കര്‍ണാടക തീരംവരെ ന്യൂനമര്‍ദ പാത്തി നിലനില്‍ക്കുന്നുണ്ട്. …

Read More

ശബ്ദ പരിശോധന: സംസ്ഥാന ലാബുകളില്‍ അട്ടിമറിക്ക് സാധ്യതയെന്ന് കെ. സുരേന്ദ്രന്‍

കൊച്ചി: സുല്‍ത്താന്‍ ബത്തേരി കോഴക്കേസില്‍ ശബ്ദ പരിശോധന കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഫോറന്‍സിക് ലബോറട്ടറിയില്‍ നടത്തണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സംസ്ഥാനത്തെ ലാബുകളില്‍ കൃത്രിമം നടത്താനുള്ള സാധ്യതയുണ്ട്. സംസ്ഥാനത്തേതിനേക്കാള്‍ വിശ്വാസ്യത കൂടുതല്‍ കേന്ദ്ര സര്‍ക്കാരിന്റെ മേല്‍നോട്ടമുള്ള ലാബുകള്‍ക്കാണെന്ന് ചൂണ്ടിക്കാണിച്ച …

Read More

ജനങ്ങള്‍ കാവല്‍ക്കാരാവണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ജനങ്ങള്‍ കാഴ്ചക്കാരല്ല, കാവല്‍ക്കാരാകണമെന്ന് പൊതുമരാമത്ത് വകുപ്പുമന്ത്രി മുഹമ്മദ് റിയാസ്. റോഡില്‍ അറ്റകുറ്റപ്പണിക്ക് ബാധ്യതപ്പെട്ട കരാറുകാരനോ, ഉദ്യോഗസ്ഥനോ വീഴ്ച വരുത്തിയാല്‍ ജനങ്ങള്‍ക്ക് പരാതിപ്പെടാം. മലയോര ഹൈവേയുടെ തകര്‍ച്ചയില്‍ കുറ്റക്കാരെ കണ്ടെത്തുന്നതിനാ് ആഭ്യന്തര വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കിയതായും വിഷയത്തില്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും …

Read More

പ്രവാസികള്‍ക്ക് അഞ്ച് ലക്ഷംവരെ ലോണ്‍: നാല് ലക്ഷം തിരിച്ചടച്ചാല്‍മതി

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കിടയിലും സ്വയം തൊഴില്‍ സ്വപ്‌നമായി കരുതുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങുമായി സര്‍ക്കാര്‍. നോര്‍ക്കയുമായി സഹകരിച്ച് പ്രവാസി ഭദ്രത മൈക്രോ പദ്ധതിയിലൂടെ പ്രവാസികള്‍ക്ക് അഞ്ച് ലക്ഷം രൂപവരെ വായ്പയായി ലഭിക്കും. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും, പ്രവാസിയായി തുടരാന്‍ സാധിക്കാതെ …

Read More

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ജനങ്ങളുടെ ആശങ്ക സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അണക്കെട്ടിന്റ പരിസരത്ത് താമസിക്കുന്ന ആളുകള്‍ ഭീതിയിലാണെന്നും ജലനിരപ്പ് 139 അടിയില്‍ നിലനിര്‍ത്തണമെന്നും സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ …

Read More

വാതില്‍ അടയ്ക്കാതെ ബസ് ഓടിച്ചാല്‍ ഇനി കടുത്ത നടപടി

കല്‍പ്പറ്റ: വാതില്‍ അടയ്ക്കാതെ ബസ് ഓടിച്ചാല്‍ കടുത്ത നടപടി ഉണ്ടാകുമെന്ന് ട്രാഫിക് ആന്റ് സേഫ്റ്റി മാനേജുമെന്റ്. വാതില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് വൈത്തിരി ബസ് സ്റ്റാന്റില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍നിന്നും വീണ് യാത്രക്കാരന് പരിക്കുപറ്റിയ സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. ജുഡിഷ്യല്‍ അംഗം …

Read More

മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്നതിന് 24 മണിക്കൂര്‍ മുമ്പ് അറിയിക്കാന്‍ തമിഴ്‌നാടിനോട് കേരളം

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഷട്ടര്‍ തുറക്കുന്നതിന് 24 മണിക്കൂറുകള്‍ക്ക് മുമ്പ് മുന്നറിയിപ്പ് നല്‍കണമെന്ന് തമിഴ്‌നാടിനോട് കേരളം. ഡാം തുറന്നാല്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും മുന്നൊരുക്കങ്ങളെക്കുറിച്ചും കളക്ടറുടെ നേതൃത്വത്തിലുള്ള യോഗത്തില്‍ ചര്‍ച്ചയായി. ഡാമിലെ ജലനിരപ്പ് 138 അടിയിലേയ്ക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതിനാല്‍ …

Read More

കാശ്മീരില്‍ ഗ്രനേഡ് ആക്രമണത്തില്‍ അഞ്ചുപേര്‍ക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ഗ്രനേഡ് ആക്രമണത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. പ്രദേശവാസികള്‍ക്കാണ് പരിക്കേറ്റത്. സൈന്യത്തെ ലക്ഷ്യമിട്ടുള്ള ആക്രമണമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതിനുമുമ്പും പ്രദേശവാസികള്‍ക്ക് തീവ്രവാദികളില്‍നിന്നുള്ള സമാന ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. തീവ്രവാദികള്‍ പ്രദേശവാസികളെ ലക്ഷ്യമിടുന്നതായ ആരോപണങ്ങളും ശക്തമാണ്. അതേസമയം പൂഞ്ച് സെക്ടറില്‍ 16-ാം ദിവസവും തീവ്രവാദികള്‍ക്കായുള്ള …

Read More

സൗദിവത്കരണം: മാര്‍ക്കറ്റിങ് അഡ്മിന്‍ ജോലികളില്‍ 30 ശതമാനം സ്വദേശികള്‍

റിയാദ്: സൗദിയില്‍ മാര്‍ക്കറ്റിങ്, അഡ്മിന്‍ ജോലിക്കാരില്‍ 30 ശതമാനം പേര്‍ സ്വദേശികളായിരിക്കണമെന്ന് തൊഴില്‍ മന്ത്രാലയം. അഞ്ചില്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് ഉത്തരവ് ബാധകമായിരിക്കും. 2022 മെയ് എട്ടുമുതല്‍ ഉത്തരവ് പ്രാബല്യത്തിലാകും. മാനേജര്‍, മാര്‍ക്കറ്റിങ് സ്‌പെഷ്യലിസ്റ്റ്, പി.ആര്‍ ഡയറക്ടര്‍, മാര്‍ക്കറ്റിങ് സെയില്‍സ് എക്‌സ്‌പേര്‍ട്ട്, …

Read More