Blog

സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്നതിൽ ആശങ്ക വേണ്ടെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്നതിൽ ആശങ്ക വേണ്ടെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. ആ​ഗോളതലത്തിൽ കോവിഡ് കേസുകളുടെ വർധന ഉണ്ടായപ്പോൾത്തന്നെ കേരളം ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നു എന്ന് മന്ത്രി വ്യക്തമാക്കി. എപ്പോഴും എന്നതുപോലെ കോവിഡ് കേസുകൾ ഉയരുന്നത് കണ്ടപ്പോൾത്തന്നെ സംസ്ഥാനത്ത് …

Read More

അപകടത്തിൽപ്പെട്ട ബസുകൾ തിരികെ നിരത്തിലിറങ്ങാൻ കാലതാമസം വരുന്നതായി കെഎസ്ആർടിസി

കോട്ടയം: അപകടത്തിൽപ്പെട്ട ബസുകൾ തിരികെ നിരത്തിലിറങ്ങാൻ വല്ലാതെ കാലതാമസം വരുന്നതായി കെഎസ്ആർടിസി. അപകടത്തിനു ശേഷം നിയമനടപടികളും പണികളും തീർത്ത് ബസുകൾ തിരികെ ഇറക്കുന്നതിന് കോർപ്പറേഷൻ സമയക്രമം നിശ്ചയിച്ചു. നിയമനടപടി പൂർത്തിയായ ബസുകൾക്ക് ചെറിയ പണികൾമാത്രമേ ഉള്ളൂ എങ്കിൽ മൂന്ന് ദിവസത്തിനകം ഓട്ടത്തിന് …

Read More

കേരളത്തിലേക്ക് കൂടുതൽ മെയിൻലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് വണ്ടികൾ വരുന്നതായി റിപ്പോർട്ട്

കേരളത്തിലേക്ക് കൂടുതൽ മെയിൻലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് വണ്ടികൾ വരുന്നതായി റിപ്പോർട്ട്. ദക്ഷിണ റെയിൽവേയുടെ നിർദേശ പ്രകാരം മെമു ഓടിക്കാൻ പരിശീലനം ലഭിച്ച ലോക്കോപൈലറ്റുമാരുടെ എണ്ണം ശേഖരിച്ചു. പാലക്കാട് ഡിവിഷനിലെ വിവിധ ഡിപ്പോകളിൽ 64 പേരും തിരുവനന്തപുരം ഡിവിഷനിൽ 76 പേരുമാണ് …

Read More

കേരള തീരത്ത് ലൈബീരിയൻ കപ്പൽ മുങ്ങിയതിന്റെ വിശദാംശങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ട് ഹൈക്കോടതി

കൊച്ചി: കേരള തീരത്ത് ലൈബീരിയൻ കപ്പൽ മുങ്ങിയതിന്റെ വിശദാംശങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ട് ഹൈക്കോടതി. കപ്പലപകടത്തിന്റെ പരിണതഫലം എന്തെന്നറിയാൻ ജനങ്ങൾക്ക് അ‌വകാശമുണ്ടെന്ന് കോടതി ചൂണ്ടിക്കട്ടി. കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ നൽകിയ ഹർജിയിലാണ് കോടതിയുടെ പരാമർശം. കപ്പലിലെ കണ്ടെയ്നറുകളിലുള്ള വസ്തുക്കൾ എന്തൊക്കെയെന്ന വിവരം …

Read More

കുറ്റകൃത്യങ്ങളിൽപ്പെടുന്ന കുട്ടികൾക്ക് കരുതലും മാനസികപിന്തുണയും നൽകുന്ന ‘കാവൽ’ പദ്ധതി ഉടൻ പരിഷ്‌കരിക്കും

തിരുവനന്തപുരം: വിവിധ കേസുകളിൽപ്പെട്ട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിലെത്തുന്ന കുട്ടികളെ നേർവഴിയിലെത്തിക്കാൻ കൂടുതൽ ഇടപെടലിന് ഒരുങ്ങി സർക്കാർ. കുറ്റകൃത്യങ്ങളിൽപ്പെടുന്ന കുട്ടികൾക്ക് കരുതലും മാനസികപിന്തുണയും നൽകുന്ന ‘കാവൽ’ പദ്ധതി ഉടൻ പരിഷ്‌കരിക്കും. ഓരോ വർഷവും ശരാശരി 3500 മുതൽ 4000 വരെ കുട്ടികൾ …

Read More

ഭർത്താവ് മരിച്ച ശേഷവും കുട്ടികളുമായി അതേ വീട്ടിൽ കഴിയുന്നതിന് ഭാര്യക്ക് അവകാശമുണ്ട് ; ഹൈക്കോടതി

കൊച്ചി ∙ ഭർത്താവ് മരിച്ച ശേഷവും കുട്ടികളുമായി അതേ വീട്ടിൽ കഴിയുന്നതിന് ഭാര്യയ്ക്കു നിയമപരമായ അവകാശമുണ്ടെന്ന് വ്യക്തമാക്കി ഹൈക്കോടതി. ഗാർ‍ഹിക പീഡന നിരോധന നിയമം അനുസരിച്ച് സ്ത്രീ സമാധാനത്തോടെ ആ വീട്ടിൽ കഴിയുന്നത് തടയാനോ ഇറക്കി വിടാനോ അവകാശമില്ലെന്ന് ജസ്റ്റിസ് എം.ബി.സ്നേഹലത …

Read More

വേനൽക്കാലത്തെ അവധിയാഘോഷങ്ങൾ കഴിഞ്ഞ് കുട്ടികൾ സ്കൂളിലേക്ക് പോവുകയാണ്

വേനൽക്കാലത്തെ അവധിയാഘോഷങ്ങൾ കഴിഞ്ഞ് കുട്ടികൾ സ്കൂളിലേക്ക് പോവുകയാണ്. ഉയർന്ന ക്ലാസിലേക്ക് മാറിയതിന്റെ സന്തോഷത്തിലാണ് പല കുട്ടികളും. അവരുടെ കൈപിടിച്ച് കൊച്ചുസഹോദരങ്ങളും ആദ്യമായി സ്കൂളിൽ പോകാൻ ഒരുങ്ങുകയാണ്. നവാഗതരെ കാത്ത് പല സ്കൂളുകളും വിപുലമായ ആഘോഷങ്ങളാണ് സംഘടിപ്പിക്കുന്നത്. സ്കൂൾപ്രവേശനം പൊടിപൊടിക്കാനുള്ള തയ്യാറെടുപ്പിലാണ് സ്‌കൂളധികൃതർ …

Read More

കേരളം ഉൾപ്പടെ 6 സംസ്ഥാനങ്ങളിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

കേരളം ഉൾപ്പടെ 6 സംസ്ഥാനങ്ങളിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിന് പുറമെ മഹാരാഷ്ട്ര, കർണാടക, ഹരിയാന, പഞ്ചാബ്, അരുണാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ 519 ആക്ടീവ് കോവിഡ് കേസുകളും 3 …

Read More

സർക്കാർ ജീവനക്കാർക്ക് ശമ്പളപരിഷ്‌കരണം നടപ്പാക്കും

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് ശമ്പളപരിഷ്‌കരണം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി പ്രഖ്യാപിച്ചെങ്കിലും മുൻകാലങ്ങളിലേതുപോലെ പ്രത്യേക കമ്മിഷൻ രൂപവത്കരിക്കാൻ ഇനി സാധ്യതയില്ല. ശമ്പളവർധന നടപ്പാക്കാൻ ധനകാര്യവകുപ്പിനുകീഴിൽ സെക്രട്ടറിതലസമിതി രൂപവത്കരിക്കാനാണ് നീക്കം. സംസ്ഥാനത്തെ സാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പ്രായോഗികസാധ്യതകൾ മുൻനിർത്തിയുള്ള പരിഷ്‌കാരം നടപ്പാക്കാൻ ഇതുവഴി സാധിക്കുമെന്ന് സർക്കാർവൃത്തങ്ങൾ …

Read More

കുടുംബശ്രീ അയൽക്കൂട്ടങ്ങൾ ഇനി അതിഥിത്തൊഴിലാളികളിലേക്കും

പ്രാദേശികതലത്തിൽ സ്ത്രീകളെ സ്വയംപര്യാപ്തരാക്കാൻ നടപ്പാക്കി വിജയിപ്പിച്ച കുടുംബശ്രീ അയൽക്കൂട്ടങ്ങൾ ഇനി അതിഥിത്തൊഴിലാളികളിലേക്കും . അതിഥിത്തൊഴിലാളികളുടെ വാസസ്ഥലങ്ങൾ കേന്ദ്രീകരിച്ച് അയൽക്കൂട്ടങ്ങൾ രൂപവത്കരിക്കാനാണ് നിർദേശം. പഞ്ചായത്തിന്റെ നേതൃത്വത്തിൽ അതിഥിത്തൊഴിലാളികളുടെ വാസസ്ഥലം കേന്ദ്രീകരിച്ച് കുടുംബശ്രീ മിഷനുകീഴിൽ സ്പെഷ്യൽ അയൽക്കൂട്ടങ്ങളുണ്ടാക്കാൻ മാർഗരേഖയും തയ്യാറാക്കി. കേരളവുമായി അതിഥിത്തൊഴിലാളികളുടെ സാംസ്കാരിക …

Read More