നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കും

തിരുവനന്തപുരം : നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും നവംബര്‍ ഒന്നു മുതല്‍ തുടങ്ങും. നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസ്സുകളും ആരംഭിക്കുന്നതിന് …

Read More

ഗവ. ഐ.ടി.ഐകളിലേയ്ക്കുള്ള പ്രവേശനത്തിന് സെപ്റ്റംബര്‍ 20വരെ അപേക്ഷിക്കാം

തിരുവനന്തപുരം: 2021 അധ്യയന വര്‍ഷത്തിലെ ഗവ. ഐ.ടി.ഐകളിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് itiadmissions,kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ സെപ്റ്റംബര്‍ 20 വരെ അപേക്ഷിക്കാം. നിലവില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ഫീസ് അടയ്ക്കുന്നതിനും ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിനും ട്രേഡ് ചോയ്‌സില്‍ മാറ്റം വരുത്തുന്നതിനും …

Read More

വിദ്യാകിരണം പദ്ധതി: ഒന്നരമാസത്തിനകം ഒരു ലക്ഷത്തിലധികം കുട്ടികള്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍

തിരുവനന്തപുരം: വിദ്യാകിരണം പദ്ധതിയിലൂടെ ഒന്നരമാസത്തിനകം ഒരു ലക്ഷത്തിലധികം കുട്ടികള്‍ക്ക് സമൂഹപങ്കാളിത്തത്തോടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭിച്ചു. സംസ്ഥാനത്തെ സ്കൂളുകളില്‍ കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഡിജിറ്റല്‍ ക്ലാസുകളുടെ തുടര്‍ച്ചയായി ഓണ്‍ലൈന്‍ വിദ്യാഭ്യാസം നടപ്പാക്കുന്നതിനായി സമൂഹപങ്കാളിത്തത്തോടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ആവശ്യമുള്ള കുട്ടികളുടെ എണ്ണം ഇതോടെ 3,70,416 …

Read More

ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ്

തിരുവനന്തപുരം: ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന് അവസരം. അപേക്ഷകള്‍ സെപ്റ്റംബര്‍ 25വരെ സ്വീകരിക്കും. തിരുവനന്തപുരം അര്‍ബന്‍ – 1 ഐസിഡിഎസ് പ്രൊജക്ടിലാണ് അപേക്ഷ നല്‍കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ശിശുവികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, സുബാഷ് നഗര്‍, ഈഞ്ചക്കല്‍, …

Read More

പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താന്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ 

ന്യൂഡല്‍ഹി: പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കമ്പ്യൂട്ടറുകളുടെയും ഇന്റര്‍നെറ്റിന്റെയും അഭാവംമൂലം പരീക്ഷ ഓണ്‍ലൈനായി നടത്തുന്നതിലെ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. വിഷയം സെപ്റ്റംബര്‍ 13ന് കോടതി പരിഗണിക്കും. മോഡല്‍ പരീക്ഷയുടെ …

Read More

സ്‌കൂള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് ഗൗരവമായി ആലോചിക്കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം : കോവിഡ് വ്യാപനം ഭയപ്പെടേണ്ടതില്ലാത്ത സാഹചര്യത്തിലേക്ക് എത്തുന്നതിനാല്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിനുള്ള ഗൗരവതരമായ ആലോചനകള്‍ നടന്നു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ അറിവും അനുഭവസമ്പത്തുമുള്ള വിദഗ്ധരുമായി ചര്‍ച്ചകള്‍ നടക്കുന്നു. നമ്മുടെ വ്യവസായവ്യാപാര മേഖലകളുടെ …

Read More

വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷകള്‍ ക്ഷണിച്ചു

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ളവരുടെ  കുട്ടികള്‍ക്ക് 2021 അദ്ധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ/ ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളില്‍ വിദ്യാഭ്യാസം നടത്തിയവരും പരീക്ഷ ആദ്യ അവസരത്തില്‍ പാസായവരുമായ വിദ്യാര്‍ത്ഥികള്‍ ആയിരിക്കണം. 2021 വര്‍ഷത്തെ S.S.L.C./T.H.S.L.C …

Read More

നീറ്റ് പരീക്ഷ മാറ്റിവയ്ക്കണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ നീട്ടിവയ്ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. വിവധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ചില വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. സെപ്റ്റംബര്‍ 12നാണ് പരീക്ഷാ തീയതി നിശ്ചയിച്ചിരിക്കുന്നത്. രാജ്യത്ത് 16 ലക്ഷം വിദ്യാര്‍ത്ഥികള്‍ എഴുതുന്ന പരീക്ഷ, ചില വിദ്യാര്‍ത്ഥികളുടെ ആവശ്യപ്രകാരം …

Read More

ബനാറസ് ഹിന്ദു സര്‍വ്വകലാശലായില്‍ വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

ന്യൂഡല്‍ഹി: വാരണാസിയിലെ ബനാറസ് ഹിന്ദു സര്‍വ്വകലാശാലയിലേയ്ക്ക് വിവിധ ബിരുദ ബിരുദാനന്തര കോഴ്‌സുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 6 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. അപേക്ഷകരെ ഉള്‍പ്പെടുത്തി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന പരീക്ഷയില്‍നിന്നും തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാവും പ്രവേശനം സാധ്യമാക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് www.bhuet.nta.nic.in …

Read More

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് പരിഗണനയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് പരിഗണനയിലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. ഇക്കാര്യം പരിശോധിക്കുന്നതിനായി വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തും. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ചനടത്തി തീരുമാനത്തിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് മാനദണ്ഡങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി സ്‌കൂളുകള്‍ തുറക്കുന്നത് പരിഗണിക്കണമെന്ന് നേരത്തെ …

Read More