പ്രളയബാധിത മേഖലകളിലെ ജനതയെ ചേര്‍ത്തുപിടിച്ച് കുടുബശ്രീ; അഞ്ചു വീട് നല്‍കും

കോട്ടയം: ഉരുള്‍പ്പൊട്ടലിലും പ്രളയക്കെടുതിയിലും നാശനഷ്ടം നേരിട്ട കൂട്ടിക്കലിലും കാഞ്ഞിരപ്പള്ളിയിലും കുടുംബശ്രീ സി.ഡി.എസുകള്‍ അഞ്ചു വീട് നിര്‍മിച്ചു നല്‍കും. പ്രളയമേഖലയിലെ ജനങ്ങള്‍ക്ക് സഹായങ്ങളും ലഭ്യമാക്കി. മണിമല, കോരുത്തോട്, പള്ളിക്കത്തോട് പഞ്ചായത്തുകളിലെ സി.ഡി.എസുകളുടെ നേതൃത്വത്തില്‍ കൂട്ടിക്കലില്‍ മൂന്നും  കാഞ്ഞിരപ്പള്ളി സിഡിഎസിന്റെ നേതൃത്വത്തില്‍ കാഞ്ഞിരപ്പള്ളിയില്‍ രണ്ടു …

Read More

ഞായറാഴ്ചവരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചവരെ ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം അറബിക്കടലില്‍ പ്രവേശിച്ചതാണ് മഴയ്ക്ക് കാരണമാകുക. നവംബര്‍ ഏഴുവരെ സംസ്ഥാനത്ത് ശക്തമായ …

Read More

ഇ ശ്രം രജിസ്ട്രേഷന്‍ കാര്‍ഡ് വിതരണം ആരംഭിച്ചു

തിരുവനന്തപുരം: രാജ്യത്തു അസംഘടിത മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ ദേശീയ ഡാറ്റ ബേസ് തയ്യാറാക്കുന്നതിന്റെയും ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിന്റെയും ഭാഗമായുള്ള ഇ-ശ്രം പോര്‍ട്ടലില്‍  സംസ്ഥാനത്തു രജിസ്ട്രേഷന്‍ നടത്തിയവര്‍ക്കുള്ള കാര്‍ഡ് വിതരണം തിരുവനന്തപുരത്തു മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തു അസംഘടിതമേഖലയില്‍ …

Read More

മുഖ്യമന്ത്രിയുടെ കേരളപ്പിറവി ആശംസകള്‍

തിരുവനന്തപുരം: ഇന്ന് കേരളപ്പിറവി ദിനം. ഐക്യ കേരളത്തിന് 65 വയസ്സ് തികയുന്ന ഈ സുദിനം ഓരോ മലയാളിയ്ക്കും ആഹ്ലാദത്തിന്റേയും അഭിമാനത്തിന്റേയും മുഹൂര്‍ത്തമാണ്. ആധുനിക കേരളത്തിന്റെ ചരിത്രത്തെ അഭിമാനത്തോടേയും, അതേ സമയം, വിമര്‍ശനബുദ്ധിയോടേയും വിലയിരുത്തുമെന്നും നാടിന്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായി സ്വയം സമര്‍പ്പിക്കുമെന്നും ഓരോരുത്തരും …

Read More

മുല്ലപ്പെരിയാര്‍ ഡാം നാളെ രാവിലെ തുറക്കും

ഇടുക്കി: ആശങ്കകള്‍ നിലനില്‍ക്കെ മുല്ലപ്പെരിയാര്‍ ഡാം നാളെ രാവിലെ ഏഴുമണിക്ക് തുറക്കും. ഡാം തുറക്കുന്നകാര്യം തമിഴ്‌നാട് കേരളത്തെ ഔദ്യോഗികമായി അറിയിച്ചു. അണക്കെട്ടിലേയ്ക്കുള്ള നീരൊഴുക്ക് കുറയുകയും ജലനിരപ്പ് താഴുകയും ചെയ്താല്‍ മാത്രമേ ഡാം തുറക്കുന്ന കാര്യത്തില്‍ പുന:പരിശോധന ഉണ്ടാവുകയുള്ളു. എന്നാല്‍ ഡാമിന്റെ വൃഷ്ടി …

Read More

ശബ്ദ പരിശോധന: സംസ്ഥാന ലാബുകളില്‍ അട്ടിമറിക്ക് സാധ്യതയെന്ന് കെ. സുരേന്ദ്രന്‍

കൊച്ചി: സുല്‍ത്താന്‍ ബത്തേരി കോഴക്കേസില്‍ ശബ്ദ പരിശോധന കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഫോറന്‍സിക് ലബോറട്ടറിയില്‍ നടത്തണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സംസ്ഥാനത്തെ ലാബുകളില്‍ കൃത്രിമം നടത്താനുള്ള സാധ്യതയുണ്ട്. സംസ്ഥാനത്തേതിനേക്കാള്‍ വിശ്വാസ്യത കൂടുതല്‍ കേന്ദ്ര സര്‍ക്കാരിന്റെ മേല്‍നോട്ടമുള്ള ലാബുകള്‍ക്കാണെന്ന് ചൂണ്ടിക്കാണിച്ച …

Read More

പ്രവാസികള്‍ക്ക് അഞ്ച് ലക്ഷംവരെ ലോണ്‍: നാല് ലക്ഷം തിരിച്ചടച്ചാല്‍മതി

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കിടയിലും സ്വയം തൊഴില്‍ സ്വപ്‌നമായി കരുതുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങുമായി സര്‍ക്കാര്‍. നോര്‍ക്കയുമായി സഹകരിച്ച് പ്രവാസി ഭദ്രത മൈക്രോ പദ്ധതിയിലൂടെ പ്രവാസികള്‍ക്ക് അഞ്ച് ലക്ഷം രൂപവരെ വായ്പയായി ലഭിക്കും. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും, പ്രവാസിയായി തുടരാന്‍ സാധിക്കാതെ …

Read More

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഉച്ചകഴിഞ്ഞ് കനത്ത മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഇടിമിന്നലിനും ഒറ്റപ്പെട്ട ശക്തമായ കാറ്റിനും സാധ്യതയുണ്ട്. സാഹചര്യം …

Read More

ജമ്മു കാശ്മീരില്‍ തീവ്രവാദ ആക്രമണത്തില്‍ ജവാന് വീരമൃത്യു

ജമ്മു: ഷോപ്പിയാനില്‍ തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാന് വീരമൃത്യു. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചതായി സൈന്യം വ്യക്തമാക്കി. ഇന്ന് പുലര്‍ച്ചെയാണ് ഭീകരാക്രമണം ഉണ്ടായത്. ഷോപിയാനിലെ ദ്രാഗഡില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യവും പോലീസും തിരച്ചില്‍ നടത്തുകയായിരുന്നു.

Read More

കൊച്ചി മെട്രോ ടിക്കറ്റിന് 50 ശതമാനംവരെ നിരക്ക് കുറച്ചു

കൊച്ചി: തിരക്ക് കുറഞ്ഞ സമയങ്ങളില്‍ ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്ന യാത്രക്കാരുടെ ആവശ്യം അംഗീകരിച്ച് കൊച്ചി മെട്രോ. രാവിലെ ആറ് മണി മുതല്‍ എട്ടുമണി വരെയും വൈകിട്ട് എട്ട് മുതല്‍ 10.50 വരെയും ടിക്കറ്റ് നിരക്ക് 50 ശതമാനം കുറച്ചതായി കെ.എം.ആര്‍.എല്‍ അറിയിച്ചു. …

Read More