മുല്ലപ്പെരിയാര്‍: ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യമില്ലെന്ന് കെ.എസ്.ഇ.ബി

ഇടുക്കി: സ്പില്‍വേ തുറന്നുവിട്ടതിലൂടെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്നും തുറന്നുവിട്ട വെള്ളം ഇള്‍ക്കൊള്ളാന്‍ ഇടുക്കി ഡാമിന് സാധിക്കുമെന്ന് കെ.എസ്.ഇ.ബി. ആയതിനാല്‍ ഇടുക്കി ഡാം ഉടന്‍ തുറക്കേണ്ടതില്ലെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കി. ഇടുക്കി ഡാമുമായി ബന്ധപ്പെട്ട് നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മുന്‍കരുതലിന്റെ ഭാഗമായി മാത്രമാണ് റെഡ് അലര്‍ട്ട് …

Read More

മുല്ലപ്പെരിയാര്‍ ഡാം നാളെ രാവിലെ തുറക്കും

ഇടുക്കി: ആശങ്കകള്‍ നിലനില്‍ക്കെ മുല്ലപ്പെരിയാര്‍ ഡാം നാളെ രാവിലെ ഏഴുമണിക്ക് തുറക്കും. ഡാം തുറക്കുന്നകാര്യം തമിഴ്‌നാട് കേരളത്തെ ഔദ്യോഗികമായി അറിയിച്ചു. അണക്കെട്ടിലേയ്ക്കുള്ള നീരൊഴുക്ക് കുറയുകയും ജലനിരപ്പ് താഴുകയും ചെയ്താല്‍ മാത്രമേ ഡാം തുറക്കുന്ന കാര്യത്തില്‍ പുന:പരിശോധന ഉണ്ടാവുകയുള്ളു. എന്നാല്‍ ഡാമിന്റെ വൃഷ്ടി …

Read More

സംസ്ഥാനത്ത് 12 മണിക്കൂറിനുള്ളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചവരെ ശക്തമായ മഴയക്കും ഇടിമിന്നലിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടതായും അടുത്ത 12 മണിക്കൂറിനുള്ളില്‍ ശക്തമായ മഴലഭിക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അറബിക്കടലില്‍ കേരള തീരം മുതല്‍ കര്‍ണാടക തീരംവരെ ന്യൂനമര്‍ദ പാത്തി നിലനില്‍ക്കുന്നുണ്ട്. …

Read More

ശബ്ദ പരിശോധന: സംസ്ഥാന ലാബുകളില്‍ അട്ടിമറിക്ക് സാധ്യതയെന്ന് കെ. സുരേന്ദ്രന്‍

കൊച്ചി: സുല്‍ത്താന്‍ ബത്തേരി കോഴക്കേസില്‍ ശബ്ദ പരിശോധന കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഫോറന്‍സിക് ലബോറട്ടറിയില്‍ നടത്തണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സംസ്ഥാനത്തെ ലാബുകളില്‍ കൃത്രിമം നടത്താനുള്ള സാധ്യതയുണ്ട്. സംസ്ഥാനത്തേതിനേക്കാള്‍ വിശ്വാസ്യത കൂടുതല്‍ കേന്ദ്ര സര്‍ക്കാരിന്റെ മേല്‍നോട്ടമുള്ള ലാബുകള്‍ക്കാണെന്ന് ചൂണ്ടിക്കാണിച്ച …

Read More

ജനങ്ങള്‍ കാവല്‍ക്കാരാവണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ജനങ്ങള്‍ കാഴ്ചക്കാരല്ല, കാവല്‍ക്കാരാകണമെന്ന് പൊതുമരാമത്ത് വകുപ്പുമന്ത്രി മുഹമ്മദ് റിയാസ്. റോഡില്‍ അറ്റകുറ്റപ്പണിക്ക് ബാധ്യതപ്പെട്ട കരാറുകാരനോ, ഉദ്യോഗസ്ഥനോ വീഴ്ച വരുത്തിയാല്‍ ജനങ്ങള്‍ക്ക് പരാതിപ്പെടാം. മലയോര ഹൈവേയുടെ തകര്‍ച്ചയില്‍ കുറ്റക്കാരെ കണ്ടെത്തുന്നതിനാ് ആഭ്യന്തര വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കിയതായും വിഷയത്തില്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും …

Read More

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ജനങ്ങളുടെ ആശങ്ക സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അണക്കെട്ടിന്റ പരിസരത്ത് താമസിക്കുന്ന ആളുകള്‍ ഭീതിയിലാണെന്നും ജലനിരപ്പ് 139 അടിയില്‍ നിലനിര്‍ത്തണമെന്നും സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ …

Read More

വാതില്‍ അടയ്ക്കാതെ ബസ് ഓടിച്ചാല്‍ ഇനി കടുത്ത നടപടി

കല്‍പ്പറ്റ: വാതില്‍ അടയ്ക്കാതെ ബസ് ഓടിച്ചാല്‍ കടുത്ത നടപടി ഉണ്ടാകുമെന്ന് ട്രാഫിക് ആന്റ് സേഫ്റ്റി മാനേജുമെന്റ്. വാതില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് വൈത്തിരി ബസ് സ്റ്റാന്റില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍നിന്നും വീണ് യാത്രക്കാരന് പരിക്കുപറ്റിയ സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. ജുഡിഷ്യല്‍ അംഗം …

Read More

മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്നതിന് 24 മണിക്കൂര്‍ മുമ്പ് അറിയിക്കാന്‍ തമിഴ്‌നാടിനോട് കേരളം

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഷട്ടര്‍ തുറക്കുന്നതിന് 24 മണിക്കൂറുകള്‍ക്ക് മുമ്പ് മുന്നറിയിപ്പ് നല്‍കണമെന്ന് തമിഴ്‌നാടിനോട് കേരളം. ഡാം തുറന്നാല്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും മുന്നൊരുക്കങ്ങളെക്കുറിച്ചും കളക്ടറുടെ നേതൃത്വത്തിലുള്ള യോഗത്തില്‍ ചര്‍ച്ചയായി. ഡാമിലെ ജലനിരപ്പ് 138 അടിയിലേയ്ക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതിനാല്‍ …

Read More

സംസ്ഥാനത്ത് പേ വിഷ ബാധ ഏറ്റുള്ള മരണങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷബാധ ഏല്‍ക്കുന്നവരെല്ലാം മരിക്കുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം പേവിഷബാധയേറ്റ പത്തുപേരും മരിച്ചതായി ആരോഗ്യവകുപ്പ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. നായയുടെ കടിയേറ്റാണ് പലര്‍ക്കും വിഷബാധ ഏറ്റത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ആന്റി റാബിസ് വാക്‌സിന്‍ സൗജന്യമായി ലഭിക്കുമെങ്കിലും പലരും വാക്‌സിന്‍ സ്വീകരിക്കാന്‍ തയ്യാറാകാത്തതാണ് …

Read More

തിയേറ്ററുകള്‍ തിങ്കളാഴ്ച തന്നെ തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മള്‍ട്ടിപ്ലക്‌സ് ഉള്‍പ്പടെയുള്ള സിനിമ തിയേറ്ററുകള്‍ തിങ്കളാഴ്ചതന്നെ തുറക്കും. സെക്കന്റ് ഷോകള്‍ക്ക് അടക്കം അനുമതിയുണ്ട്. തിയേറ്ററുകള്‍ തിങ്കളാഴ്ച തുറക്കുമെങ്കിലും മലയാള സിനിമകളുടെ റിലീസ് വൈകുമെന്നാണ് റിപ്പോര്‍ട്ട്. ഹോളിവുഡ് സിനിമകളാവും തിങ്കളാഴ്ച പ്രദര്‍ശനത്തിനെത്തുക. നവംബര്‍ ആദ്യവാരം മുതല്‍ മലയാള സിനിമകള്‍ പ്രദര്‍ശനത്തിനെത്തുമെന്നും …

Read More