ന്യൂഡല്‍ഹി: മെംബര്‍ ഓഫ് പാര്‍ലമെന്റ് ലോക്കല്‍ ഏരിയ ഡവലപ്പുമെന്റ് സ്കീം (എം.പി.എല്‍.എ.ഡി.എസ്) പുനസ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കോവിഡ് മഹാമാരിക്കാലത്ത് സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി സ്കിം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ യൂണിയന് കാബിനറ്റ് മീറ്റിംഗിലാണ് തീരുമാനം. 2021-22 സാമ്പത്തിക വര്‍ഷം മുതല്‍ 2025-26 സാമ്പത്തിക വര്‍ഷംവരെയുള്ള ഫണ്ടാണ് പുനസ്ഥാപിക്കാന്‍ തീരുമാനമായത്. ഇതോടെ സമൂഹത്തിന്റെ താഴെക്കിടയില്‍ മുടങ്ങിക്കിടന്ന പല പദ്ധതികളും പുനരാരംഭിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. 2025-26 സാമ്പത്തിക വര്‍ഷംവരെ 17,417 കോടി രൂപയുടെ വികസനമാണ് പദ്ധതിവഴി ലക്ഷ്യമിടുന്നത്.

