കൊ​തു​കു​ജ​ന്യ രോ​ഗ​ങ്ങ​ളി​ൽ ജാ​ഗ്ര​ത

കൊ​തു​കു​ജ​ന്യ രോ​ഗ​ങ്ങ​ളി​ൽ വ​ള​രെ​യ​ധി​കം ജാ​ഗ്ര​തപുലർത്തണമെന്ന് ആരോഗ്യവകുപ്പ്. കേ​ര​ള​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പേ​രെ ബാ​ധി​ക്കു​ന്ന പ​ക​ർ​ച്ച​വ്യതികളിലൊന്നാണ് ഡെ​ങ്കി​പ്പ​നി. വൈ​റ​സ് ശ​രീ​ര​ത്തി​ലെ​ത്തി ര​ണ്ടു മു​ത​ൽ ഏ​ഴു ദി​വ​സ​ത്തി​നു​ള്ളി​ൽ രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടു​തു​ട​ങ്ങും.
ക​ടു​ത്ത പ​നി, അ​സ​ഹ്യ​മാ​യ ത​ല​വേ​ദ​ന, പേ​ശി​ക​ളി​ലും സ​ന്ധി​ക​ളി​ലും വേ​ദ​ന, ക്ഷീ​ണം, ഛർ​ദി, ക​ണ്ണി​ന് ചു​റ്റും വേ​ദ​ന, നി​ർ​ജ​ലീ​ക​ര​ണം
തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ൾ എന്ന് വിദക്തർ പറയുന്നു. ഗ​ർ​ഭി​ണി​ക​ളി​ൽ ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ചാ​ൽ അ​ത് ഗ​ർ​ഭ​സ്ഥ​ശി​ശു​വി​നു​പോ​ലും അ​പ​ക​ട​മാ​ണ്. ഡെ​ങ്കി ഹെ​മ​റാ​ജി​ക് ഫീ​വ​ർ, ഡെ​ങ്കി ഷോ​ക്ക് സി​ൻ​ഡ്രോം എ​ന്നി​വ ഡെ​ങ്കി​പ്പ​നി​യു​ടെ ഏ​റ്റ​വും അ​പ​ക​ട​ക​ര​മാ​യ ഘ​ട്ട​ങ്ങ​ളാ​ണ്.
ഈ ​സ​മ​യ​ത്ത് കൃ​ത്യ​മാ​യ ചി​കി​ത്സ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ മ​ര​ണം വ​രെ സം​ഭ​വി​ക്കാം. ക​ടു​ത്ത പ​നിയോ ലക്ഷണങ്ങളോ തി​രി​ച്ച​റി​ഞ്ഞാ​ൽ ഉടൻതന്നെ ഒരു വിതക്ത ഡോക്ടറുടെ നീദേ​ശ​മ​നു​സ​രി​ച്ച് ര​ക്ത​പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​താ​ണ് എന്ന് മുന്നറിയിപ്പ് നൽകുകയാണ് ആരോഗ്യ വിദക്തർ.