മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടില്‍ നടന്ന റെയ്ഡില്‍ ഒന്നും കണ്ടെത്താനായില്ലെന്ന് ഇ.ഡി. റെയ്ഡ് പൂര്‍ത്തിയായശേഷം എഴുതി നല്കിയ റിപ്പോര്‍ട്ടിലാണ് ഇ.ഡി ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതൊരു തുടക്കമാണെന്നും, ഇതുകൊണ്ടൊന്നും തന്നെ തളര്‍ത്താന്‍ കഴിയില്ലെന്നും പിണറായി വിജയന് പ്രതികരിച്ചു.
ലോക്കല്‍ പോലീസിനെ പോലും വിവരമറിയിക്കാതെയാണ് പിണറായി വിജയന് താമസിക്കുന്ന തിരുവനന്തപുരത്തെ വീട്ടില്‍ ഇ.ഡി റെയ്ഡ് നടത്തിയത്. മാസപ്പടി കേസിന്റെ ഭാഗാമായിട്ടായിരുന്നു റെയ്ഡ്. പരിശോധന പൂര്‍ത്തിയാക്കി മടങ്ങിയ ഉദ്യോഗസ്ഥരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തടഞ്ഞത് സംഘര്‍ഷത്തിന് ഇടയായി. ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാറിന്റെ ചില്ല് പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു. അതേസമയം, റെയ്ഡില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ പ്രതിഷേധിച്ച സി.പി.എം മുതിര്‍ന്ന നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

