മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10 മുതല്‍ ആരംഭിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്. വിതരണം ഓഗസ്റ്റ് 25ന് അകം പൂര്‍ത്തിയാക്കും. ഇതിനായി 53 കോടി രൂപ വകയിരുത്തിയതായും മന്ത്രി പറഞ്ഞു.
തുണി സഞ്ചിയടക്കം 16 ഇനം ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ കിറ്റ് ഒന്നിന് 854 രൂപയാണ് ചെലവ്. ഭക്ഷ്യ സിവില്‍ സപ്ളൈസ് വകുപ്പിന്റെയും സപ്ളൈകോയുടെയും ഓണക്കാല മുന്‍ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലെന്ന് മന്ത്രി അറിയിച്ചു. ഇതിനായി 1,65,932 മെട്രിക് ടണ്‍ അരിയും 24,506 മെ.ടണ്‍ ഗോതമ്പും വിപണിയില്‍ എത്തിക്കും. ഓണം പ്രമാണിച്ച് മുന്‍ഗണനേതര വിഭാഗത്തിന് സ്പെഷല്‍ അരി വിതരണം അടുത്തമാസം ആരംഭിക്കും. നീല കാര്‍ഡുകാര്‍ക്ക് മൂന്ന് കിലോ അരി 10.90 രൂപ നിരക്കിലും രണ്ട് കിലോ ഗോതമ്പ് 8.70 രൂപയ്ക്കും നല്‍കും.

