ആന്റിബയോട്ടിക് സാക്ഷരത: വീട്ടിൽ നേരിട്ടെത്തിയുള്ള ബോധവത്ക്കരണവുമായി ആരോഗ്യ പ്രവർത്തകർ

ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാൻ സംസ്ഥാന വ്യാപകമായി വിവിധ തരത്തിലുള്ള എഎംആർ (ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ്) അവബോധ പരിപാടികൾ നടത്തി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആന്റിബയോട്ടിക്കുകൾ തിരിച്ചറിയാനായി അവ നീല നിറത്തിലുള്ള പ്രത്യേക കവറുകളിൽ നൽകാനുള്ള …

Read More

വയനാട് ദുരന്തം അതിതീവ്രദുരന്തമായി പ്രഖ്യാപിക്കണോ എന്നതിൽ രണ്ടാഴ്ചയ്ക്കം തീരുമാനമുണ്ടാകുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ

വയനാട് ദുരന്തം അതിതീവ്രദുരന്തമായി പ്രഖ്യാപിക്കണോ എന്നതിൽ രണ്ടാഴ്ചയ്ക്കം തീരുമാനമുണ്ടാകുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. കേന്ദ്ര സർക്കാർ നിയോഗിച്ച ഉന്നത അധികാരസമിതി രണ്ടാഴ്ചയ്ക്കകം ഇക്കാര്യം പരിശോധിച്ച് അറിയിക്കും. അതേസമയം, ദുരിത ബാധിതർക്ക് നഷ്ടപരിഹാരം കിട്ടുന്നില്ലെന്ന വാർത്തകൾ വരുന്നതിൽ സംസ്ഥാന സർക്കാരിനോട് കോടതി കാരണം …

Read More

സുപ്രീം കോടതി അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന

സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്നയെ നിയമിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമു ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചതായി കേന്ദ്ര നിയമ, നീതിന്യായ മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി അർജുൻ റാം മേഘ്‌വാൾ അറിയിച്ചു. നവംബർ 10ന് നിലവിലെ …

Read More

എൻഡിഎ മുഖ്യമന്ത്രിമാർ വർഷത്തിൽ 2 തവണ യോഗം ചേരണം: പ്രധാനമന്ത്രി നരേന്ദ്രമോദി

ചണ്ഡിഗഡ് എൻഡിഎ മുഖ്യ മന്ത്രിമാരുടെ സമ്മേളനം വർഷത്തിൽ 2 തവണ നടത്തണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാനായി ചേർന്ന എൻഡിഎ മുഖ്യമന്ത്രിമാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 10 വർഷത്തിനിടെ 4.5 കോടി കത്തുകളാണു തനിക്കു ലഭിച്ചതെന്നും യുപിഎ …

Read More

കൃത്രിമ ഗർഭധാരണം: എആർടി സറോഗസി നിയമം കർശനമായി പാലിക്കണം

പ്രജനന വന്ധ്യതാ നിവാരണ സേവനങ്ങൾ നൽകുന്ന എല്ലാ സ്ഥാപനങ്ങളും രജിസ്ട്രേഷൻ നടത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സർക്കാർ, സ്വകാര്യ മേഖലകളിൽ പ്രവർത്തിക്കുന്ന സറോഗസി ക്ലിനിക്കുകൾ, എആർടി (ആർട്ടിഫിഷ്യൽ റീ പ്രൊഡക്ടീവ് ടെക്‌നോളജി) ക്ലിനിക്കുകൾ, എആർടി ബാങ്കുകൾ തുടങ്ങിയവ എആർടി സറോഗസി നിയമപ്രകാരം രജിസ്ട്രേഷൻ …

Read More

അമീബിക് മസ്തിഷ്കജ്വരം :പ്രത്യേക ജാഗ്രത വേണം

ആലപ്പുഴ: സമീപജില്ലയിൽ 10 വയസ്സുള്ള കുട്ടിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിലും 2023 ൽ  ജില്ലയിൽ ഇതേ രോഗം പിടിപെട്ട്  ഒരു കുട്ടി മരണമടയുകയും ചെയ്തിട്ടുള്ളതിനാലും അമീബിക് മസ്തിഷ്കജ്വരത്തിനെതിരെ ജാഗ്രത അനിവാര്യമാണെന്ന് ജില്ല മെഡിക്കൽ ഓഫീസർ ആരോഗ്യം അറിയിച്ചു. പരാദ സ്വഭാവമില്ലാതെ ജലത്തിൽ സ്വതന്ത്രമായി …

Read More

ഓണ്‍ലൈന്‍ അതിക്രമം തടയല്‍: കേന്ദ്രത്തിന്റെ ആദരം ഏറ്റുവാങ്ങി കേരള പൊലീസ്

സൈബർ കുറ്റകൃത്യങ്ങൾ തടയുന്നത്തിനായി സംസ്ഥാന സർക്കാർ നടത്തിവരുന്ന ഇടപെടലുകൾക്ക് കേന്ദ്ര അംഗീകാരം. രാജ്യത്തെ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി വിവിധതരം സൈബർ കുറ്റകൃത്യങ്ങൾ ഏകോപിപ്പിച്ച് കൈകാര്യം ചെയ്യുന്നതിനായി ഇന്ത്യാ ഗവൺമെന്റിന്റെ ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സംവിധാനമായ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ …

Read More

പശ്ചാത്തല വികസന മേഖലയിൽ ടെക്നോളജിയുടെ സാധ്യത ഉപയോഗിക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

കേരളത്തിന്റെ പശ്ചാത്തല വികസന മേഖലയിൽ സാങ്കേതികവിദ്യയുടെ സാധ്യത ഉപയോഗിച്ച് മുന്നോട്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കരമന-കളിയിക്കാവിള ദേശീയപാതയിൽ, കരമന മുതൽ പ്രാവച്ചമ്പലം വരെ മീഡിയനുകളിൽ സ്ഥാപിച്ച ആധുനിക തെരുവ് വിളക്കുകളുടെ …

Read More

കാസ്പ് പദ്ധതിയിൽ വ്യാജമായി പേര് ചേർക്കുന്നവർക്കെതിരെ കർശന നടപടി: മന്ത്രി വീണാ ജോർജ്

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ (കാസ്പ്) വ്യാജമായി പേര് ചേർക്കുന്നവർക്കെതിരെയും വ്യാജ കാർഡുണ്ടാക്കി വിതരണം നടത്തുന്നവർക്കെതിരേയും കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇത്തരം കാർഡുകൾ ഉപയോഗിച്ചാൽ ചികിത്സാ ആനുകൂല്യം ലഭിക്കില്ല. സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന …

Read More

രാജ്യത്തെ ഏറ്റവും മികവാർന്ന കലാലയങ്ങളിൽ 21 ശതമാനം കേരളത്തിൽ; മന്ത്രി ആർ. ബിന്ദു

ആലപ്പുഴ: രാജ്യത്തെ ഏറ്റവും മികവാർന്ന കലാലയങ്ങളിൽ 21 ശതമാനം കേരളത്തിലാണെന്നത് ഏറ്റവും അഭിമാനമുള്ള കാര്യമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. കേരളത്തിലെ 40 കലാലയങ്ങൾ രാജ്യത്തെ ഏറ്റവും മികച്ച 200 കലാലയങ്ങളിൽ ഉൾപ്പെടുന്നു. കേരള, എം.ജി. സർവകലാശാലകൾക്ക് നാഷണൽ …

Read More