ദുബൈയില്‍ സൗജന്യമായി ഡ്രൈവിങ് ലൈസന്‍സ് എടുക്കാം

ദുബൈ: കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് ദുബൈയില്‍ ഇനി സൗജന്യമായി ഡ്രൈവിങ് ലൈസന്‍സ് എടുക്കാം. ഇതിനായി ദുബൈ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി പ്രത്യേക പദ്ധതി ആവിഷ്‌ക്കരിച്ചു. എമിറേറ്റ്‌സ് ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടും ബൈത്ത് അല്‍ ഖൈര്‍ സൊസൈറ്റിയുമായും സഹകരിച്ച് പദ്ധതിക്ക് അനുയോജ്യമായ ഗുണഭോക്ത്താക്കളെ കണ്ടെത്താനാണ് ആലോചന.

എമിറേറ്റ്‌സ് ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി ആര്‍.ടി.എ നേരത്തെ ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് പുതിയ പദ്ധതി ഒരുങ്ങുന്നത്. അര്‍ഹരായ ഗുണഭോക്താക്കളെ പ്രത്യേക മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ബൈത്ത് അല്‍ ഖൈര്‍ സൊസൈറ്റി തിരഞ്ഞെടുക്കും.