എങ്ങും യു.ഡി.എഫ് തരംഗം, തകര്‍ന്നടിഞ്ഞ് എല്‍.ഡി.എഫ്

102 സീറ്റുകളില്‍ ചരിത്ര വിജയം രചിച്ച് കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ എങ്ങും യു.ഡി.എഫ് തരംഗം. എല്‍ഡിഎഫ് വെറും 35 സീറ്റുകള്‍ മാത്രമാണ് നേടാനായത്.ക്ക് കൂപ്പുക്കുത്തി. മൂന്ന് സീറ്റുനേടി ബി.ജെ.പിയും കരുത്തുകാട്ടിയതോടെ വേറിട്ട മത്സരത്തിനാണ് കേരള നിയമസഭാ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്.

ഇടുക്കി,കോട്ടയം,എറണാകുളം, മലപ്പുറം,വയനാട് ജില്ലകളില്‍നിന്ന് എല്‍ഡിഎഫിന് ഒരു മണ്ഡലം പോലും സ്വന്തമാക്കാനായില്ല. മന്ത്രിമാരായ വി.ശിവന്‍കുട്ടി, പി.രാജീവ്, എം.ബി.രാജേഷ്, വീണാ ജോര്‍ജ്, കടന്നപ്പള്ളി രാമചന്ദ്രന്‍, വി.എന്‍.വാസവന്‍, ആര്‍.ബിന്ദു, റോഷി അഗസ്റ്റിന്‍, ഒ.ആര്‍.കേളു, ചിഞ്ചുറാണി, എ.കെ.ശശീന്ദ്രന്‍, വി.അബ്ദുറഹിമാന്‍, കെ.ബി.ഗണേഷ് കുമാര്‍ എന്നിവര്‍ തോറ്റു. പേരാമ്പ്രയി മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹിലിയയുടെ വിജയത്തോടെ ചരിത്രത്തിലാദ്യമായി ലീഗിന് നിയമസഭയില്‍ വനിതാപ്രാധിനിധ്യമായി. ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട കടുത്ത മത്സരവും എല്‍.ഡി.എഫിന്റെ നിറം കെടുത്തി. മൂന്ന് സീറ്റുമായി ബി.ജെ.പി കരുത്തുകാട്ടിയതും ശ്രദ്ധേയമായി.