കേരളത്തിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശനെ തെരഞ്ഞെടുത്ത സംസ്ഥാന ഭരണത്തില്‍ മുസ്ലിം ലീഗ് പിടിമുറുക്കുന്നതിന്റെ സൂചനയാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മാനദണ്ഡങ്ങള്‍ പരിഗണിക്കുമ്പോള്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന വ്യക്തിയെ ആയിരുന്നു തെരഞ്ഞെടുക്കേണ്ടതെന്നും രമേശ് ചെന്നിത്തലയുടെ പേര് സുകുമാരന്‍ നായര്‍ പറയാതെ പറഞ്ഞതും ശ്രദ്ധേയമായി. രമേശ് ചെന്നിത്തല തുടര്‍ച്ചയായി അവഗണന നേരിടുന്നുണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് അത് അദ്ദേഹത്തോട് ചോദിച്ചാല്‍ മതിയെന്നും സുകുമാരന്‍ നായര്‍ മറുപടി നല്‍കി.

