ഒടുവില്‍ കേരള മുഖ്യമന്ത്രിയായി വി.ഡി സതീശന്റെ പേര് നിര്‍ദ്ദേശിച്ച് ഹൈക്കമാന്റ്. കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ഡല്‍ഹിയില്‍ മാധ്യമങ്ങളുടെ സാന്നിദ്ധ്യത്തില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു. പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നതായി രമേശ് ചെന്നിത്തലയും കെ.സി വേണുഗോപാലും പ്രതികരിച്ചെങ്കില്‍ ഇരുവരും അതൃപ്തി പറയാതെ പറയുന്ന കാഴ്ചയും ജനം കണ്ടു.
എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് വേണമെങ്കില്‍ അതും തന്നേക്കാമെന്ന മറുപടിയാണ് കെ.സി വേണുപോലാല് നല്‍കിയത്. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ മടിച്ച രമേശ് ചെന്നിത്തല നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ നില്‍ക്കാതെ ഗുരുവരായൂര് ക്ഷേത്ര ദര്‍ശനത്തിനായി തൃശൂരിലേയ്ക്ക് പോയെന്നാണ് റിപ്പോര്‍ട്ട്. മാധ്യമങ്ങളുടെ മുമ്പിലെത്താന്‍ മടിച്ച അദ്ദേഹം വീട്ടില്‍ നിന്നും മറ്റൊരു വഴിയിലൂടെ രഹസ്യാമായി പുറത്തേയ്ക്ക് പോവുകയായിരുന്നു എന്നാണ് അറിയാന്‍ സാധിച്ചത്.

