സർക്കാർ ആശുപത്രികളിലെ മരുന്ന് ലഭ്യത ഉറപ്പാക്കാൻ ജില്ലാതല നിരീക്ഷണ  സമിതി ;   മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ അവശ്യ മരുന്നുകളുടെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പ് നിരീക്ഷണ സംവിധാനം ഒരുക്കുന്നു. മരുന്നുകളുടെ ലഭ്യത സംബന്ധിച്ച് വിവിധ ഇടങ്ങളിൽ ഉയരുന്ന പരാതികൾ കൃത്യമായി പരിശോധിക്കുകയും യഥാർത്ഥ സ്ഥിതി നേരിട്ട് മനസ്സിലാക്കുകയും ചെയ്ത് മരുന്നുക്ഷാമം ഉണ്ടാകുന്നതിന് മുമ്പുതന്നെ പരിഹാര …

Read More

ബിജെപി കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ രാജിവച്ചു

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ ഒദ്യോഗിക സ്ഥാനം രാജിവെച്ചു. ഒരു സീറ്റിന്റെ മാത്രം ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയ ബി.ജെ.പിക്ക് ശ്രീലേഖയുടെ രാജി തിരിച്ചടിയായിരിക്കുകയാണ്. ശാസ്തമംഗലം വാര്‍ഡില്‍നിന്നാണ് ശ്രീലേഖ കൗണ്‍സിലറായി മത്സരിച്ച് ജയിച്ചത്. മേയര്‍ സ്ഥാനം നല്‍കാത്തതിലുള്ള അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ് …

Read More

എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും പ്രത്യേക വെബ്സൈറ്റ്

കേരളത്തിലെ 1,200 തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കായി പ്രത്യേകം ഔദ്യോഗിക വെബ്സൈറ്റുകൾ നിലവിൽ വന്നു. തദ്ദേശസ്ഥാപനങ്ങളുടെ ഓഫീസുകളിൽ എത്തുന്ന പൊതുജനങ്ങൾക്ക്  സേവനങ്ങളുടെ ഗുണനിലവാരവും ഓഫീസിലെ സൗകര്യങ്ങളും സംബന്ധിച്ച പ്രതികരണം രേഖപ്പെടുത്താനുള്ള ക്യുആർ കോഡ് സംവിധാനത്തിനും തുടക്കമായി. സർക്കാരിന്റ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ ഔദ്യോഗിക …

Read More

മുതിർന്ന പൗരന്മാർ ബാധ്യതയല്ല, സാധ്യതയാണ്: മന്ത്രി സി പി ജോൺ

മുതിർന്ന പൗരന്മാർ സമൂഹത്തിന് ബാധ്യതയല്ലെന്നും ‘സിൽവർ ഇക്കോണമി’യുടെ ഭാഗമായി കാണേണ്ട വലിയ സാധ്യതയാണെന്നും ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ. അന്താരാഷ്ട്ര വയോജന ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഭാവിയിൽ മുതിർന്ന പൗരന്മാരുടെ ജനസംഖ്യാ …

Read More

കെട്ടിട നിർമാണത്തിൽ നൂതന സാങ്കേതികവിദ്യയ്ക്ക് പ്രാധാന്യം നൽകും: മന്ത്രി മോൻസ് ജോസഫ്

സംസ്ഥാനത്തെ കെട്ടിട നിർമാണ രംഗത്ത് നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി കൂടുതൽ മെച്ചപ്പെട്ട നിർമാണ സൗകര്യങ്ങൾ ഒരുക്കുമെന്ന് ഭവന നിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. നിർമിതി കേന്ദ്രത്തിന്റെ കേരളത്തിലെ ആദ്യ ത്രീ ഡി പ്രിന്റിംഗ് ബിൽഡിംഗ് ടെക്‌നോളജി സെന്ററിന്റെ ഉദ്ഘാടനം തിരുവനന്തപുരം …

Read More

ഗവിയിലും സൂര്യനെല്ലിയിലും വർക്കേഷൻ സൗകര്യം ഒരുക്കി സർക്കാർ

കേരളത്തിൽ ആദ്യമായി സർക്കാർ മേഖലയിൽ വർക്കേഷൻ ആശയം നടപ്പിലാക്കുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ താമസിച്ചു ജോലി ചെയ്യാൻ കഴിയുന്ന വർക്കേഷൻ സൗകര്യങ്ങൾ ഗവിയിലും സൂര്യനെല്ലിയിലും ഒരുക്കുന്ന  ‘SHOLA’ (Seek-Hike-Observe-Lodge-Absorb) ബ്രാൻഡിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇതുൾപ്പെടെ കേരള …

Read More

ദാരിദ്ര്യരേഖയിൽ താഴെയുള്ളവർക്ക് സൗജന്യ ഹ്യദയപരിശോധന: മന്ത്രി കെ മുരളീധരൻ

ദാരിദ്യരേഖയിൽ താഴെയുള്ളവർക്ക് ഹൃദയാഘാതം നേരത്തെ തിരിച്ചറിയുന്ന പരിശോധന സൗജന്യമാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിലെ എഎംസിഎച്ച്എസ്എസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ലോക ഹൃദയദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഫലപ്രദമായ ഹൃദയ പരിശോധന …

Read More

നോർക്ക ട്രിപ്പിൾ വിൻ കേരള: ആറു പേർക്ക് കൂടി എംപ്ലോയ്‌മെന്റ് കോൺട്രാക്ട് കൈമാറി

കേരളത്തിൽ നിന്നും ജർമനിയിലേയ്ക്കുളള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് പദ്ധതിയായ “നോർക്ക ട്രിപ്പിൾ വിൻ കേരള” യുടെ ഭാഗമായി ആറു പേർക്കു കൂടി എംപ്ലോയ്‌മെന്റ് കോൺട്രാക്ട് കൈമാറി. നോർക്ക ട്രിപ്പിൾ വിൻ കേരളയുടെ ഏഴാം ബാച്ചിലെ ശിൽപ വൈലോങ്കര, ഏഞ്ചൽ റോസ്, ജ്യോത്സ്‌ന ബിനു, …

Read More

പ്രളയ ധനസഹായം തഹസിൽദാർമാർ വഴി വിതരണം ചെയ്യും; കാലതാമസം ഒഴിവാക്കാൻ നടപടിയുമായി സർക്കാർ

പ്രളയ ധനസഹായം വേഗത്തിലാക്കാൻ വിതരണത്തിന്റെ പൂർണ ചുമതല താലൂക്ക് തലത്തിലേക്ക് വികേന്ദ്രീകരിച്ച് സർക്കാർ ഉത്തരവിറക്കി. അപേക്ഷകൾ പെട്ടെന്ന് പരിശോധിച്ച് അർഹരായവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് തുക എത്തിക്കാനാണിത്. കളക്ടേറ്റുകൾ കേന്ദ്രീകരിച്ചായിരുന്നു ധനസഹായ വിതരണം നടന്നിരുന്നത്. അപേക്ഷകൾ വൻതോതിൽ ലഭിച്ചതോടെ സൂക്ഷ്മപരിശോധനയ്ക്കും അനുമതിക്കും …

Read More

സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി വിജിലൻസ് സേവനങ്ങളിലെ സുതാര്യത ഉറപ്പാക്കും: മന്ത്രി രമേശ് ചെന്നിത്തല

വിജിലൻസ് പ്രവർത്തനങ്ങളിലും സേവനങ്ങളിലും സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കുമെന്ന് ആഭ്യന്തര – വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സ്വന്തമായി വികസിപ്പിച്ച സംയോജിത ഡിജിറ്റൽ പ്ലാറ്റ്ഫോം ‘വിഎസിബി സ്യൂട്ട് 3.0’യുടെ ലോഞ്ചിംഗ് …

Read More