കേരളത്തിന്റെ മുഖ്യമന്ത്രി ആരാകുമെന്നുള്ള ചര്‍ച്ചകള്‍ ചൂടുപിടിച്ചിരിക്കെ കെ.പി.സി.സി ആസ്ഥാനത്ത് എഐസിസി നിരീക്ഷകള്‍ പാര്‍ട്ടി നേതാക്കന്മാരുമായും എം.എല്‍.എമാരുമായും ചര്‍ച്ച നടത്തുന്നു. മുഖ്യമന്ത്രി നിര്‍ണയത്തില്‍ തീരുമാനം ഹൈക്കമാന്‍ഡ് എടുക്കുമെന്നത് അംഗീകരിച്ചുകൊണ്ടുള്ള പ്രമേയം കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ പാസാക്കിയിരുന്നു. തുടര്‍ന്ന് കെപിസിസി ആസ്ഥാനത്തെ മീഡിയ റൂമി നിരീക്ഷക സംഘം 63 എംഎല്‍എമാരെ ഒന്നിച്ചും ഒറ്റയ്ക്കും കണ്ട് ചര്‍ച്ച നടത്തും.
കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ കെ.സി വേണുഗോപാലിനാണ് എന്നാണ് സൂചന. കൂടാതെ ഹൈക്കമാന്റുമായുള്ള അദ്ദേഹത്തിന്റെ ബന്ധവും തീരുമാനത്തെ സ്വാധിനിച്ചേക്കും. മുഖ്യമന്ത്രി മത്സരത്തില്‍ നിന്ന് പിന്മാറില്ലെന്ന് തന്നെ അനുകൂലിക്കുന്ന എംഎല്‍എമാരോട് കെ സി വേണുഗോപാല്‍ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. നിയമസഭാ കക്ഷി നിലയില്‍ ഭൂരിപക്ഷം തെളിയിച്ചാല്‍ രാഹുല്‍ഗാന്ധിയുടെ അനുമതി കിട്ടുമെന്ന പ്രതീക്ഷയിലാണ് കെ സി പക്ഷം.

