വി ഡി സതീശനെ മുഖ്യമന്ത്രിയാക്കാന്‍ മുസ്ലിം ലീഗ് സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്ന് പാണക്കാട് സാദിഖലി തങ്ങള്‍. മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇടയില്‍ തര്‍ക്കമുണ്ടായതുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സതീശനെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റേതാണ്. അതില്‍ ലീഗിന്റെ പ്രത്യേക ഇടപെടലില്ല. ”കായുള്ള മരത്തിലേക്കാണ് കല്ലെറിയുക” എന്നും വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട് ലീഗ് അവകാശവാദങ്ങള്‍ ഉന്നയിച്ചിട്ടില്ലെന്നും മന്ത്രിമാരുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

