തദ്ദേശ തിരഞ്ഞെടുപ്പ്;കാൻഡിഡേറ്റ് സെറ്റിംഗ് ഡിസംബർ മൂന്നുമുതൽ

തദ്ദേശ തിരഞ്ഞെടുപ്പിനായി വോട്ടിംഗ് മെഷീനുകളിൽ ഡിസംബർ മൂന്നുമുതൽ കാൻഡിഡേറ്റ് സെറ്റിംഗ് നടത്തും. നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ബാലറ്റ് യൂണിറ്റുകൾ സജ്ജമാക്കുന്നത്. പഞ്ചായത്ത് തലത്തിൽ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്തുകൾക്കായി മൂന്ന് ബാലറ്റ് യൂണിറ്റുകളും ഒരു കൺട്രോൾ യൂണിറ്റുമാണ് …

Read More

വാഹനപ്രചാരണം : മോട്ടോർവാഹന നിയമം പാലിക്കണം

പ്രചാരണത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങൾ മോട്ടോർവാഹനചട്ടങ്ങൾ പാലിച്ചുള്ളവയായിരിക്കണമെന്നും വാഹനത്തിന്റെ നിയമാനുസൃതമായി വേണ്ട രേഖകളെല്ലാം ഉണ്ടായിരിക്കണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്ഥാനാർത്ഥിക്ക് ഇരുചക്രവാഹനമുൾപ്പെടെ ഉപയോഗിക്കാം. എന്നാൽ വാഹനപ്രചാരണ ചെലവ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ്‌ ചെലവ് കണക്കിന്റെ പരിധിയിൽ വരുന്നതാണ്. …

Read More

നാവികസേനാ ദിനാഘോഷം : ഒരുക്കങ്ങൾ പൂർണം, റിഹേഴ്സലിനു വൻജനാവലി

ഡിസംബർ മൂന്നിന് നടക്കുന്ന നാവികസേനാ ദിനാഘോഷത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. രാഷ്ട്രപതി ദ്രൗപതി മുർമു മുഖ്യാതിഥിയായി എത്തുന്ന ആഘോഷ പരിപാടികൾക്ക് മുന്നോടിയായി  ശംഖുമുഖം ബീച്ചിൽ നടന്ന ഫുൾ ഡ്രസ്സ് റിഹേഴ്സൽ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് കെ ത്രിപാഠിയുടെ  …

Read More

വി. രാമചന്ദ്രൻ അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു

വി. രാമചന്ദ്രൻ അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു. കേരളത്തിൽ ജനാധിപത്യ വികേന്ദ്രീകരണം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലാണെന്ന് മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനും ഭരണ-വികേന്ദ്രീകരണ വിദഗ്ധനുമായ ടി.ആർ. രഘുനന്ദൻ പറഞ്ഞു. കേരളം ഇക്കാര്യത്തിൽ രാജ്യത്തിന് തന്നെ വഴികാട്ടിയാകണമെന്നും അനുസ്മരണ പ്രഭാഷണത്തിൽ രഘുനന്ദൻ …

Read More

വോട്ടെടുപ്പിന്റെ പിറ്റേന്നും പോളിംഗ് ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടി ലീവ്

പോളിംഗ് ദിവസത്തിന്റെ തൊട്ടടുത്ത ദിവസം പ്രവൃത്തി ദിവസമാണെങ്കിൽ ആ ദിവസം കൂടി പോളിംഗ് ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടി ലീവ് അനുവദിച്ചു നൽകണമെന്ന് ബന്ധപ്പെട്ട വകുപ്പ്, ഓഫീസ് മേധാവികൾക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ നിർദ്ദേശം നൽകി. പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ …

Read More

തദ്ദേശ തിരഞ്ഞെടുപ്പ്: സംസ്ഥാനത്താകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി സംസ്ഥാനത്താകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുള്ളതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. ത്രിതല പഞ്ചായത്തുകൾക്ക്‌ ബ്ലോക്ക് പഞ്ചായത്ത് തലത്തിലും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവയ്ക്ക് അതത് സ്ഥാപനതലത്തിലുമാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുള്ളത്. വോട്ടെടുപ്പിന്റെ തലേദിവസം പോളിംഗ്‌ …

Read More

തദ്ദേശ തിരഞ്ഞെടുപ്പ്: പൊതുയോഗങ്ങളും ജാഥകളും നടത്തുന്നത് ക്രമസമാധാനം പാലിച്ചായിരിക്കണം

തദ്ദേശ പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചാരണ ജാഥകളും പൊതുയോഗങ്ങളും സംഘടിപ്പിക്കുന്നത് ക്രമസമാധാനം പാലിച്ചും ബന്ധപ്പെട്ട നിയമ വ്യവസ്ഥകളും ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും ഉത്തരവുകളും അനുസരിച്ചായിരി ക്കണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ നിർദ്ദേശിച്ചു. ക്രമസമാധാന പാലനത്തിനും ഗതാഗത നിയന്ത്രണത്തിനും ആവശ്യമായ ഏർപ്പാടുകൾ ചെയ്യാൻ …

Read More

തദ്ദേശ പൊതുതിരഞ്ഞെടുപ്പ് :വോട്ടിങ് മെഷീൻ തയ്യാർ

തദ്ദേശതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുളള ഇലക്ട്രോണിക്വോട്ടിങ്‌മെഷീനുകൾ തയ്യാറായതായി സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. 50,607കൺട്രോൾ യൂണിറ്റുകളും, 1,37,862 ബാലറ്റി യൂണിറ്റുകളുമാണ് ഇത്തവണ ഉപയോഗിക്കുന്നത്. ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഇന്നു മുതൽ ജില്ലകളിലെ സ്‌ട്രോംഗ് റൂമുകളിൽ നിന്ന് …

Read More

പോസ്റ്റൽ ബാലറ്റ് : ത്രിതലപഞ്ചായത്തിലേയ്ക്ക് മൂന്ന് അപേക്ഷ വേണം

ത്രിതല പഞ്ചായത്തുകളെ സംബന്ധിച്ച് പോസ്റ്റൽ ബാലറ്റിനുള്ള മൂന്ന് അപേക്ഷകളും പൂരിപ്പിച്ച് ഉത്തരവിന്റെ പകർപ്പ് സഹിതം ഒറ്റ കവറിൽ സമ്മതിദായകന്റെ പേര് ഉൾപ്പെടുന്ന ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തിലെ ഏതു വരണാധികാരിക്കും നൽകാമെന്ന് സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. പോസ്റ്റൽ ബാലറ്റിനായി …

Read More

ഡമ്മിബാലറ്റിൽ മറ്റ് സ്ഥാനാർത്ഥികളുടെ പേരോ ചിഹ്നമോ പാടില്ല

സ്ഥാനാർത്ഥികളോ രാഷ്ട്രീയകക്ഷികളോ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഡമ്മി ബാലറ്റ് യൂണിറ്റും ഡമ്മി ബാലറ്റ് പേപ്പറും ഉപയോഗിക്കുമ്പോൾ നിബന്ധനകൾ കർശനമായി പാലിച്ചിരിക്കണമെന്ന് സംസ്ഥാനതിരഞ്ഞെടുപ്പ്കമ്മീഷണർ എ ഷാജഹാൻ നിർദ്ദേശിച്ചു. യഥാർത്ഥ ബാലറ്റു യൂണിറ്റുകളുടെ പകുതി വലുപ്പത്തിലുള്ളതും തടിയിലോ പ്ലൈവുഡിലോ നിർമ്മിച്ചതുമായ ഡമ്മി ബാലറ്റു യൂണിറ്റുകൾ ഉപയോഗിക്കാം. …

Read More