തദ്ദേശപൊതുതിരഞ്ഞെടുപ്പ്: ചിഹ്നംഅനുവദിച്ചു

തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് സെക്കുലർ നാഷണൽ ദ്രാവിഡ പാർട്ടി (SNDP) ക്ക് കുട, കേരള കോൺഗ്രസ് (സ്‌കറിയ തോമസ്) പാർട്ടിക്ക് ലാപ്‌ടോപ്, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടിക്ക് കപ്പൽ എന്നീ ചിഹ്നങ്ങൾ അനുവദിച്ചു തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവായി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ …

Read More

പോസ്റ്റൽ ബാലറ്റ് വിതരണം 26 ന് തുടങ്ങും

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സമ്മതിദായകർക്കുള്ള പോസ്റ്റൽ ബാലറ്റ് വിതരണം നവംബർ 26 ന് ആരംഭിക്കും. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഏർപ്പെടുന്ന ജീവനക്കാർക്കുള്ള ഉത്തരവ് ബന്ധപ്പെട്ട ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, ജില്ലാ പോലീസ് മേധാവികൾ, വരണാകാരികൾ, ഉപവരണാധികാരികൾ എന്നിവർ യഥാസമയം പുറപ്പെടുവിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ …

Read More

തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ്: പ്രചാരണപ്രവർത്തനങ്ങൾ സമാധാനപരമായിരിക്കണം

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനുള്ള പ്രചാരണപ്രവർത്തനങ്ങൾ തിരഞ്ഞെടുപ്പ് നിയമങ്ങളും മാതൃകാപെരുമാറ്റചട്ടവും പാലിച്ചുവേണം നടത്താനെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ രാഷ്ട്രീയപാർട്ടികളോടും സ്ഥാനാർത്ഥികളോടും ആവശ്യപ്പെട്ടു. സമാധാനപൂർണമായ പ്രചാരണ പ്രവർത്തനങ്ങളിലൂടെ തിരഞ്ഞെടുപ്പ് നീതിപൂർവവും, നിഷ്പക്ഷവും, സുതാര്യവുമായി നടത്തുന്നതിന് എല്ലാ സ്ഥാനാർത്ഥികളും രാഷ്ട്രീയപാർട്ടികളും സഹകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ അഭ്യർത്ഥിച്ചു. …

Read More

പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം 25ന് ആരംഭിക്കും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രിസൈഡിങ് ഉദ്യോഗസ്ഥർക്കും ഫസ്റ്റ് പോളിംഗ് ഉദ്യോഗസ്ഥർക്കുമുള്ള പരിശീലനം നവംബർ 25 മുതൽ 28 വരെ ജില്ലകളിൽ നടക്കും. നിയമന ഉത്തരവ് ലഭിച്ച ഉദ്യോഗസ്ഥർ ഉത്തരവിൽ പറഞ്ഞിട്ടുള്ള തീയതിയിലും സമയത്തും നിശ്ചിതകേന്ദ്രങ്ങളിൽ പരിശീലനത്തിന് ഹാജരാകണമെന്ന് സംസ്ഥാന …

Read More

പോസ്റ്റൽ ബാലറ്റിന് അപേക്ഷിക്കാം

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള വോട്ടർമാർ പോസ്റ്റൽ ബാലറ്റിനായി ഫാറം 15 ൽ ബന്ധപ്പെട്ട വരണാധികാരിക്ക് അപേക്ഷ നൽകണം. അപേക്ഷ ഫാറം വരണാധികാരിയുടെ ഓഫീസിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ് സൈറ്റിലും (https://sec.kerala.gov.in/) ലഭിക്കും. അപേക്ഷ ബന്ധപ്പെട്ട വരണാധികാരികൾക്ക് വോട്ടെടുപ്പിന് ഏറ്റവും കുറഞ്ഞത് 7 …

Read More

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം: ഹൈക്കോടതി നിർദ്ദേശം കർശനമായി നടപ്പാക്കും

പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാപിച്ചിട്ടുള്ള അനധികൃത ഇൻസ്റ്റലേഷൻസ്, ബാനറുകൾ, ബോർഡുകൾ, കൊടികൾ, തോരണങ്ങൾ എന്നിവയുടെ പരിശോധന ഊർജ്ജിതമാക്കാനും അവയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. എല്ലാ തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കും ആവശ്യമായ നിർദ്ദേശം നൽകാനും ജില്ലാ …

Read More

വിവരാവകാശ അപേക്ഷകളില്‍ വിവരം നല്‍കിയില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കും: സംസ്ഥാന വിവരാവകാശ കമ്മിഷണർ

വിവാരാവകാശ അപേക്ഷകളില്‍ വിവരം നൽകാതിരിക്കുകയോ വിവരം നൽകുന്നതിൽ കാലതാമസം നേരിടുകയോ തെറ്റായവിവരം നൽകുകയോ ചെയ്യുന്നത് വിവരാവകാശ നിയമത്തിൻ്റെ ലംഘനമാണെന്നും ഇത്തരത്തിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണർ അഡ്വ. ടി കെ രാമകൃഷ്ണൻ പറഞ്ഞു. ദേശീയ സമ്പാദ്യപദ്ധതി …

Read More

എന്യൂമറേഷൻ ഫോം പൂരിപ്പിക്കുന്നതെങ്ങനെ? ഇനി ആശങ്ക വേണ്ട; എല്ലാം അറിയാം വിശദമായി

ന്യൂഡൽഹി: സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) ഭാഗമായി ബൂത്ത് ലവൽ ഓഫിസർമാർ (ബിഎൽഒ) വീടുകളിലെത്തിക്കുന്ന എന്യൂമറേഷൻ ഫോം കണ്ട് പലർക്കും ആശങ്കയുണ്ട്. പഴയ വിവരങ്ങൾ എവിടെ കിട്ടും? ഏതെല്ലാം കോളങ്ങൾ പൂരിപ്പിക്കണം? 2025ലെ വോട്ടർ പട്ടികയിൽ പേരുള്ളവർക്ക് ലഭിക്കുന്ന ഈ ഫോം …

Read More

ഇന്ത്യ ഹിന്ദു രാഷ്ട്രമാകാന്‍ ഔദ്യോഗിക പ്രഖ്യാപനത്തിന്‍റെ ആവശ്യമില്ലെന്ന് ആര്‍‌എസ്എസ് മേധാവി മോഹൻ ഭാഗവത്

ഭാരതത്തില്‍ അഭിമാനം കൊള്ളുന്ന ഏതൊരാളും ഹിന്ദുവാണ്. ഹിന്ദു എന്നത് വെറുമൊരു മതപരമായ പദമല്ലെന്നും ആയിരക്കണക്കിനു വര്‍ഷത്തെ സാംസ്കാരിക തുടര്‍ച്ചയില്‍ വേരൂന്നിയ സ്വത്വമാണെന്നും ആര്‍‌എസ്എസ് മേധാവി മോഹൻ ഭാഗവത് ഗുവാഹത്തിയില്‍ പറഞ്ഞു. `ഇന്ത്യയും ഹിന്ദുവും പര്യായങ്ങളാണ്. ഹിന്ദു രാഷ്ട്രമാകാന്‍ ഇന്ത്യയ്ക്ക് ഔദ്യോഗിക പ്രഖ്യാപനത്തിന്റെ …

Read More

സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് നിശ്ചയിച്ചു

തദ്ദേശ പൊതുതിരഞ്ഞെടുപ്പ് ചെലവിനായി ഒരു സ്ഥാനാർത്ഥിക്ക് വിനിയോഗിക്കാവുന്ന പരമാവധി തുക ഗ്രാമപഞ്ചായത്തിൽ 25,000 രൂപയും, ബ്ലോക്ക് പഞ്ചായത്തിൽ 75,000 രൂപയും, ജില്ലാ പഞ്ചായത്തിൽ 1,50,000 രൂപയുമാണ്. മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിൽ പരമാവധി 75,000 രൂപയും, കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ 1,50,000 രൂപയും വരെ ചെലവാക്കാം. …

Read More